കേരളം

'അതിശക്തമായ ചുഴലിക്കാറ്റ്' വരുന്നെന്ന് സന്ദേശം; വ്യാജ പ്രചാരണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കേരളത്തില്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കാന്‍ പോകുന്നു എന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്ന് ദുരന്ത നിവാരണ അതോറിറ്റി. കേരളത്തില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ഒരു ചുഴലിക്കാറ്റ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. ഒക്ടോബര്‍ 20,21,22തീയിതികളില്‍ ചുഴലിക്കാറ്റ് അടിക്കുമെന്നാണ് വാട്‌സ്ആപ്പ് മെസ്സേജിലെ വ്യാജ പ്രചാരണം.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം പ്രകാരം നിലവില്‍ തെക്കന്‍ തമിഴ്‌നാട് തീരത്തിനു സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് അടുത്ത മൂന്നു ദിവസങ്ങളില്‍ തുടരാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തില്‍ ഒക്ടോബര്‍ 20 മുതല്‍ 24 വരെ കേരളത്തില്‍ വ്യാപകമായി ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബര്‍ 21 നു ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്.

അതിശക്തമായ ചുഴലിക്കാറ്റാണ് കേരള തീരത്തോട് അടുക്കുന്നതെന്നും ഇത്ര ശക്തമായ കാറ്റ് ഈ തലമുറയിലെ ആരും കണ്ടിട്ടില്ലെന്നും പറഞ്ഞാണ് മെസ്സേജ് പ്രചരിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍