കേരളം

സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്; മൂന്ന് ദിവസം ബാങ്കിംഗ് രംഗം സ്തംഭിക്കും 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്. സമരം ചെയ്യുന്ന കാത്തലിക് സിറിയൻ ബാങ്ക് (സിഎസ്‍ബി) ജീവനക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചാണ് മറ്റു ബങ്കുകളിലെ ജീവനക്കാരും പണിമുടക്കുന്നത്. സഹകരണ, ഗ്രാമീണ ബാങ്ക് ജീവനക്കാരടക്കം സമരത്തിൽ പങ്കുചേരും. ഇതോടെ സംസ്ഥാനത്തെ ബാങ്കിംഗ് രംഗം ഇന്ന് പൂർണമായും സ്തംഭിക്കും. 

മൂന്നു ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും

റിസർവ് ബാങ്ക് നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, താത്ക്കാലിക നിയമനം നിർത്തലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സിഎസ്‍ബി ബാങ്ക് ജീവനക്കാർ സമരം നടത്തുന്നത്. കാനഡ ആസ്ഥാനമായിട്ടുള്ള ഫെയർഫാക്സ് കമ്പനി സിഎസ്‍ബി ഏറ്റെടുത്തതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. മാനേജ്മെന്റ് നടപടികളിൽ പ്രതിഷേധിച്ച് മാസങ്ങളായി തുടരുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ചാണ് സംയുക്ത സമര സമിതിയുടെ സംസ്ഥാന വ്യാപക പണിമുടക്ക്. 

ഇന്ന് പണിമുടക്കും നാളെ നാലാം ശനിയാഴ്ചയും തുടർന്നു ഞായറാഴ്ചയും വരുന്നതോടെ മൂന്നു ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത