കേരളം

പണം വാങ്ങിയെന്ന് പ്രചരിപ്പിച്ചു; സമൂഹം ഒറ്റപ്പെടുത്തി; പുറത്തിറങ്ങിയപ്പോള്‍ കളിയാക്കി; 10 വയസുകാരിയുടെ അച്ഛന്‍ ജീവനൊടുക്കിയതില്‍ കുടുംബം

സമകാലിക മലയാളം ഡെസ്ക്


കോട്ടയം: കുറിച്ചിയില്‍ പീഡനനത്തിന് ഇരയായ പത്തുവയസുകാരിയുടെ അച്ഛന്‍ ആത്മഹത്യ ചെയ്തത് സമീപവാസികളുടെ കളിയാക്കലിനെ തുടര്‍ന്നെന്ന് ബന്ധുക്കള്‍. പീഡനപരാതിക്ക് ശേഷം സമൂഹം ഒറ്റപ്പെടുത്തിയതായി പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു. കേസ് ഒത്തുതീര്‍ക്കാന്‍ പണം വാങ്ങിയെന്ന് പ്രചാരണം നടത്തി. പെണ്‍കുട്ടിയുടെ അച്ഛന് ഇത് വലിയ മനോവിഷമമുണ്ടാക്കിയെന്നും നാട്ടുകാരുടെ കളിയാക്കല്‍ സഹിക്കാതെ വന്നപ്പോള്‍ ആത്മഹത്യ ചെയ്യുകയാരിരുന്നെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

കേസ് ഒത്തുതീര്‍പ്പാക്കാന്‍ പണം വാങ്ങിയെന്ന് നാട്ടുകാര്‍ കളിയാക്കി
 

74കാരനായ പലചരക്ക് കടയുടമയാണ് കുട്ടിയെ പീഡിപ്പിച്ചത്. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് യോഗി ദക്ഷനാണ്‌ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടി പീഡനത്തിന് ഇരയായതിന് പിന്നാലെ വീട്ടുകാര്‍ ആരും പുറത്തിറങ്ങിയിരുന്നില്ല. കഴിഞ്ഞ ദിവസം പ്രതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ പിതാവ് വീട്ടിന് പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ഇയാളെ ഇല്ലാക്കഥകള്‍ പറഞ്ഞുണ്ടാക്കി നാട്ടുകാര്‍ കളിയാക്കിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. കേസ് ഒത്തുതീര്‍പ്പാക്കുന്നതിനായി പലചരക്ക് കടക്കാരന്റെ ബന്ധുക്കളോട് പണം വാങ്ങിയെന്ന് പറഞ്ഞു. ഒടുവില്‍ നാട്ടുകാരുടെ കുത്ത് വാക്ക് സഹിക്കാനാവാതെ വന്നപ്പോള്‍ വീടിന്റെ തൊട്ടടുത്ത കെട്ടിടത്തില്‍ ഇയാള്‍ ആത്മഹത്യ ചെയ്യുകായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവിന്റെ ആത്മഹത്യയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

വിവരം പുറത്ത് പറയാതിരിക്കാന്‍ 74കാരന്‍ കുട്ടിക്ക് മിഠായിയും മറ്റും നല്‍കി
 

പലചരക്ക് കട നടത്തുന്ന യോഗി ദക്ഷന്‍ സാധനം വാങ്ങാനായി പെണ്‍കുട്ടി കടയിലെത്തിയപ്പോഴാണ് പീഡിപ്പിച്ചത്. വിവരം പുറത്തു പറയാതിരിക്കാന്‍ പ്രതി കുട്ടിക്ക് മിഠായിയും മറ്റും നല്‍കി.കുട്ടി കടയില്‍ വരുമ്പോള്‍ പ്രതി രഹസ്യ ഭാഗങ്ങളില്‍ ഉള്‍പ്പെടെ സ്പര്‍ശിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ കുട്ടിയുടെ സ്വഭാവത്തില്‍ വ്യത്യാസം തോന്നിയ മാതാപിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. സംഭവത്തിന് പിന്നാലെ കുട്ടിയുടെ പിതാവ് കടുത്ത സമ്മര്‍ദ്ദത്തിലും വിഷമത്തിലുമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത