കേരളം

പട്ടാപ്പകല്‍ 7300 രൂപ വില വരുന്ന രണ്ടു മദ്യക്കുപ്പികള്‍ 'അടിച്ചുമാറ്റി', സിസിടിവി ദൃശ്യം പുറത്ത്, അന്വേഷണം 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പട്ടാപ്പകല്‍ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനശാലയില്‍ നിന്ന് വിലകൂടിയ മദ്യക്കുപ്പികള്‍ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വൈകീട്ട് നിത്യേനയുള്ള സ്റ്റോക്ക് പരിശോധനയില്‍ കുറവ് കണ്ടപ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം കണ്ടെത്തിയത്.

കടവന്ത്രയിലെ ബിവറേജസ് കോര്‍പ്പറേഷന്റെ സെല്‍ഫ് സര്‍വീസ് പ്രീമിയം മദ്യവില്‍പ്പനശാലയില്‍ ബുധനാഴ്ചയാണ് മോഷണം നടന്നത്. 5800 രൂപ വില വരുന്ന ബെല്‍വെഡെരെ വോഡ്കയും 1500 രൂപ വില വരുന്ന ബകാര്‍ഡി ലെമണുമാണ് മോഷണം പോയത്. 50 വയസ് പ്രായം തോന്നിക്കുന്ന ഒരാള്‍ മദ്യക്കുപ്പികള്‍ വസ്ത്രത്തില്‍ ഒളിപ്പിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

പട്ടാപ്പകല്‍ മദ്യവില്‍പ്പനശാലയില്‍ മോഷണം

വൈകീട്ട് പതിവായുള്ള സ്റ്റോക്ക് പരിശോധനയില്‍ രണ്ട് മദ്യക്കുപ്പികളുടെ കുറവ് കണ്ടു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ