കേരളം

'വിഡിയോ ഓണ്‍ ആക്ക്യേ, എല്ലാരേം നിക്കൊന്ന് കാണാനാ'; കുരുന്നുകള്‍ക്കു നൊമ്പരമായി മാധവി ടീച്ചര്‍ 

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: ഓണ്‍ലൈന്‍ ക്ലാസ് എടുത്തുകൊണ്ടിരിക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു. കള്ളാര്‍ അടോട്ടുകയ ഗവ.വെല്‍ഫെയര്‍ എല്‍പി സ്‌കൂളിലെ അധ്യാപിക ചുള്ളിയോടിയിലെ സി മാധവിയാണ് (47) മരിച്ചത്. 

ബുധനാഴ്ച രാത്രി 8 മുതലാണ് മാധവി മൂന്നാം ക്ലാസിലെ കുട്ടികള്‍ക്കു ഓണ്‍ലൈന്‍ ക്ലാസ് എടുത്തുകൊണ്ടിരുന്നത്. ഇതിനിടെ 'ചുമയുണ്ട് കുട്ടികളേ, ശ്വാസംമുട്ടുന്നുമുണ്ട്. ബാക്കി അടുത്ത ക്ലാസിലെടുക്കാം' എന്നു കുട്ടികളോടു പറഞ്ഞ് ക്ലാസ് അവസാനിപ്പിക്കുകയായിരുന്നു. 

അധ്യാപിക വീട്ടില്‍ തനിച്ചായിരുന്നു. അസ്വസ്ഥത തോന്നിയ ഇവര്‍ 
സഹോദരന്റെ മകനായ രതീഷിനെ വിളിച്ച് സുഖമില്ലെന്നും പെട്ടെന്നു വരണമെന്നും പറഞ്ഞു. രതീഷ് എത്തിയപ്പോള്‍ വീടിനകത്ത് വീണു കിടക്കുന്ന നിലയിലായിരുന്നു. ഉടന്‍ പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 

ക്ലാസെടുക്കുന്നതിടെ 'വിഡിയോ ഓണ്‍ ആക്ക്യേ, എല്ലാരേം നിക്കൊന്ന് കാണാനാ' എന്നു ടീച്ചര്‍ പറഞ്ഞതായി കുട്ടികള്‍ പറഞ്ഞു. അങ്ങനെയാണ് ക്ലാസ് ആരംഭിച്ചതെന്നും ഇതു പതിവില്ലാത്തതാണെന്നും കുട്ടികളും രക്ഷിതാക്കളും പറഞ്ഞു.

പരേതനായ ടി ബാബുവാണ് ഭര്‍ത്താവ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍