കേരളം

അങ്കമാലിയില്‍ അമ്മ പിഞ്ചുകുഞ്ഞുങ്ങളെ തീകൊളുത്തി കൊന്നു; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ഗുരുതരാവസ്ഥയില്‍

സമകാലിക മലയാളം ഡെസ്ക്


അങ്കമാലി: പിഞ്ചുകുഞ്ഞുങ്ങളെ തീകൊളുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുട്ടികള്‍ മരിച്ചു. അമ്മ അഞ്ജു ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഏഴും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളാണ് മരിച്ചത്. 

അങ്കമാലി തുറവൂരിലാണ് സംഭവം നടന്നത്. 29 വയസ്സുകാരിയായ അഞ്ജു കുട്ടികളെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. തീയും പുകയും കണ്ട് ഓടിയെത്തിയ അയല്‍വാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടികള്‍ മരിച്ചിരുന്നു. അഞ്ജുവിനെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഒന്നര മാസം മുന്‍പ് അഞ്ജുവിന്റെ ഭര്‍ത്താവ് മരിച്ചിരുന്നു. ഇതിന്റെ മാനസ്സിക വിഷമത്താലാകാം ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍