കേരളം

പയ്യന്നൂരിലെ സുനീഷയുടെ ആത്മഹത്യ; ഭർത്താവ് വിജീഷ് കസ്റ്റഡിയിൽ

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: ഗാർഹിക പീഡനത്തിൽ മനംനൊന്ത് ഭർതൃ വീട്ടിലെ കുളിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സുനീഷയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് വിജീഷ് കസ്റ്റഡിയിൽ. ഇയാളെ ചോദ്യം ചെയ്ത ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. വെള്ളൂരിലെ വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 

ഭർതൃ വീട്ടുകാരുടെ പീഡനത്തിൽ മനംനൊന്ത് കഴിഞ്ഞ ഞായറാഴ്ചയാണ് പയ്യന്നൂർ കൊറോം സ്വദേശി സുനീഷ ഭർതൃ വീട്ടിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്തത്. ഒന്നര വർഷം മുമ്പാണ് സുനീഷയും വീജീഷും തമ്മിൽ വിവാഹിതരാകുന്നത്. പ്രണയ വിവാഹമായതു കൊണ്ട് ഇരു വീട്ടുകാരും തമ്മിൽ ഏറെക്കാലം അകൽച്ചയിലായിരുന്നു. 

ഭർതൃ വീട്ടിൽ ഭർത്താവിനെ കൂടാതെ, ഭർത്താവിന്റെ മാതാപിതാക്കളും ഉപദ്രവിച്ചിരുന്നതായി പറയുന്ന ഓഡിയോ ക്ലിപ്പ് പുറത്തു വന്നിരുന്നു. പിന്നാലെ മറ്റൊരു ഓഡിയോ ക്ലിപ്പും വന്നു. തന്നെ കൂട്ടിക്കൊണ്ട് പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞ് പറയുന്ന ശബ്ദ രേഖയും പുറത്തു വന്നിരുന്നു. 

ഭർത്താവ് വിജീഷുമായുള്ള ശബ്ദ രേഖയാണ് രണ്ടാമത് പുറത്തുവന്നത്. സ്വന്തം വീട്ടിലേക്ക് പോകാൻ പല തവണ ആവശ്യപ്പെട്ടിട്ടും ഭർത്താവ് സമ്മതിക്കുന്നില്ല. ഭർതൃ വീട്ടിൽ ഇനി ജീവിക്കാൻ കഴിയില്ലെന്നും സുനീഷയുടെ ശബ്ദരേഖയിൽ പറയുന്നു. 

‘നീയെല്ലാം റെക്കോർഡ് ആക്കിക്കൊള്ളൂ’ എന്നും ‘എവിടെ വേണമെങ്കിലും പോയി പറഞ്ഞോളൂ’ എന്നും ഭർത്താവ് വിജീഷ് പറയുന്നത് ക്ലിപ്പിലുണ്ട്. വിജീഷിന്റെ അമ്മ മർദ്ദിച്ചതിനെക്കുറിച്ച് പറയുമ്പോൾ, ‘നീ എവിടെ വേണമെങ്കിലും പോയി പറഞ്ഞോ’ എന്നു വിജീഷിന്റെ അമ്മ പറയുന്നതും വോയ്സ് ക്ലിപ്പിൽ ഉണ്ട്.

ഭർതൃ വീട്ടിൽ നിന്ന് സുനീഷയ്ക്ക് ഭക്ഷണം കൊടുത്തിരുന്നില്ലെന്ന് സുനീഷയുടെ വല്യമ്മ ദേവകി പറഞ്ഞു. ഹോട്ടലിൽ നിന്ന് പാഴ്‍സൽ വാങ്ങിയാണ് ഒരു മാസമായി ഭക്ഷണം കഴിച്ചിരുന്നത്. വീടുമായി  ബന്ധപ്പെടാൻ സുനീഷയെ അനുവദിച്ചിരുന്നില്ല. വീട്ടിലേക്ക് വിളിക്കാൻ ശ്രമിച്ചപ്പോൾ ഫോൺ എറിഞ്ഞുപൊളിച്ചതായും ദേവകി പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം