കേരളം

മേശവലിപ്പിനുള്ളില്‍ നിന്ന് സീല്‍ക്കാരം; തുറന്നുനോക്കിയപ്പോള്‍ കണ്ടത് ഉഗ്രന്‍ മൂര്‍ഖന്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വീട്ടിലെ മേശവലിപ്പിനുള്ളില്‍ പതുങ്ങിയിരുന്ന മൂര്‍ഖന്‍ പാമ്പിനെ വിദഗ്ദമായി പുറത്തെടുത്തു. തൃശൂര്‍ പടിഞ്ഞാറെകോട്ടയിലെ വീട്ടിലാണ് സംഭവം നടന്നത്. മൃഗക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന PAWS സംഘടനയുടെ രക്ഷാധികാരി പ്രീതി ശ്രീവല്‍സന്റേതാണ് വീട്. സംഘടനയുടെ ഓഫീസും പ്രവര്‍ത്തിക്കുന്നത് ഈ വീട്ടിലാണ്.

മുകളിലെ നിലയിലെ പ്രീതിയുടെ മുറിയിലാണ് പാമ്പിനെ കണ്ടെത്തിയത്. മേശയിലിരുന്ന് എഴുതാന്‍ തുടങ്ങിയപ്പോഴാണ് മേശവലിപ്പിനുള്ളില്‍ ശബ്ദം കേട്ടത്. പാമ്പിന്റെ സീല്‍ക്കാരം പോലെ തോന്നി. സംശയം തോന്നി മേശവലിപ്പ് തുറന്നപ്പോള്‍ വാല് മാത്രം കണ്ടു. പാമ്പാണോ മറ്റേതെങ്കിലും ജീവിയാണോ എന്നു സംശയം തോന്നി. ഉടന്‍ തന്നെ പാമ്പുകളെ പുറത്തെടുക്കുന്നതില്‍ വിദഗ്ധനായ കണ്ണനെ വിളിച്ചു വരുത്തി.

മേശയുടെ ഓരോ വലിപ്പുകളും തുറന്നു നോക്കിയെങ്കിലും ആദ്യം പാമ്പിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ അപ്പോഴും ശബ്ദം മാത്രമുണ്ടായിരുന്നു. അവസാനം, മേശ മറിച്ചിട്ടപ്പോഴാണ് മരമേശയ്ക്കുള്ളിലെ ഒരറയില്‍ പതുങ്ങിയിരുന്ന മൂര്‍ഖനെ കണ്ടെത്തിയത്. അറുപതു വര്‍ഷം പഴക്കമുള്ള മേശയാണ്. കാറ്റ് കിട്ടാന്‍ ഇടയ്ക്കിടെ ജനലിന്റെ പാളികള്‍ തുറന്നിടാറുണ്ട്. അതുവഴിയാകാം പാമ്പ് ഉള്ളില്‍ കടന്നതെന്നാണ് നിഗമനം. മൂര്‍ഖനെ വിജനമായ പറമ്പില്‍ കൊണ്ടുവിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം