കേരളം

ഇനി എറണാകുളവും കൊല്ലവും ഭാര്യയും ഭര്‍ത്താവും ഭരിക്കും; കളക്ടറുടെ ഭാര്യയും 'കളക്ടര്‍'

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കൊല്ലം-എറണാകുളം കളക്ടറേറ്റുകള്‍ തമ്മില്‍ കഷ്ടിച്ച് 150 കിലോമീറ്ററേ ദൂരമുള്ളു. ഇതില്‍ എന്താണ് ഇത്ര പുതുമ എന്ന് ചോദിക്കാം. പ്രത്യേകതയുണ്ട്.  ഈ ദൂരത്തിലിരുന്ന് രണ്ടു ജില്ലകളുടെയും സാരഥ്യം വഹിക്കുക ഇനി ഭാര്യയും ഭര്‍ത്താവുമാണ്. എറണാകുളം കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ ഭാര്യ അഫ്സാന പര്‍വീണാണ് പുതിയ കൊല്ലം കളക്ടറായി ചുമതലയേല്‍ക്കുക. നിലവില്‍ എറണാകുളം ജില്ല ഡെവലപ്മെന്റ് കമ്മിഷണറാണ് അഫ്സാന.

എറണാകുളം കളക്ടറായി ജാഫര്‍ മാലിക് ചുമതലയേറ്റിട്ട് മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ.  ജാഫര്‍ മാലിക് എറണാകുളത്ത് എത്തുന്നതിന് ഒരു വര്‍ഷം മുമ്പേ കളക്ടറേറ്റിലെത്തിയതാണ് അഫ്‌സാന. ജില്ലയുടെ ഡെവലപ്മെന്റ് കമ്മിഷണറായി പ്രവര്‍ത്തിച്ചു വരുന്നതിനിടെയായിരുന്നു ജാഫര്‍ മാലിക് കളക്ടറായെത്തിയത്. കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് സിഇഒ പദവിയില്‍നിന്നു ഭര്‍ത്താവ് കളക്ടറായപ്പോള്‍ സ്മാര്‍ട്ട് മിഷന്റെ അധികച്ചുമതല അഫ്സാനയ്ക്കായിരുന്നു. ഇതിനൊപ്പം മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെയും ചുമതലയുണ്ടായിരുന്നു.

ഒരു വര്‍ഷത്തിലേറെയായി കാക്കനാടാണ് ഇരുവരും താമസം. ഇനി കൊല്ലത്തും എറണാകുളത്തുമായി ഇരുവരും വേവ്വേറെ താമസിക്കേണ്ടതായി വരും.കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് സിഇഒ പദവിയിലേക്ക് മുന്‍ തൃശ്ശൂര്‍ കളക്ടറായിരുന്ന എസ് ഷാനവാസ് നിയമിതനായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു മിഷന്‍ ഡയറക്ടറാണ് നിലവില്‍. വൈറ്റില മൊബിലിറ്റി ഹബ്ബിന്റെയും മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെയും മാനേജിങ് ഡയറക്ടറുടെ പൂര്‍ണ ചുമതലയും ഷാനവാസിന് നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി