കേരളം

പ്ലസ് വണ്‍ പരീക്ഷ ഇനി സുപ്രീംകോടതി ഉത്തരവ് പ്രകാരം: വിദ്യാഭ്യാസമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ ഒരാഴ്ചത്തേയ്ക്ക് സ്റ്റേ ചെയ്ത സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പരീക്ഷ നടത്തുന്നത് സംബന്ധിച്ച് സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം നടപടി സ്വീകരിക്കുമെന്നും ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷയാണ് സുപ്രീംകോടതി ഒരാഴ്ചത്തേയ്ക്ക് സ്‌റ്റേ ചെയ്തത്. 13നകം പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ വിശദീകരിക്കാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ചുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ശിവന്‍കുട്ടി അറിയിച്ചു.

പ്ലസ് ടു, എസ്എസ്എല്‍സി പരീക്ഷകള്‍ നടത്തിയതിന്റെ അനുഭവം കേരളത്തിനുണ്ട്. നാലുലക്ഷത്തില്‍പ്പരം വിദ്യാര്‍ഥികള്‍ വീതമാണ് പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയ വിദ്യാര്‍ഥികളെല്ലാം തന്നെ നല്ല ആത്മവിശ്വാസത്തിലുമായിരുന്നു. കോവിഡ് കാലത്തും നല്ലനിലയില്‍ പരീക്ഷ നടത്തിയ കാര്യം കോടതിയെ അറിയിക്കുമെന്നും ശിവന്‍കുട്ടി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍