കേരളം

ഇറച്ചി അരയ്ക്കുന്നതിന്‌ ഇടയില്‍ യന്ത്രത്തില്‍ കൈ കുടുങ്ങി; ജീവനക്കാരന്റെ നാല് വിരലുകള്‍ അറ്റു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഇറച്ചി അരയ്ക്കുന്ന യന്ത്രത്തില്‍ കുടുങ്ങിയ ജീവനക്കാരന്റെ വിരലുകള്‍ അറ്റു. തൃശൂര്‍ എംജി റോഡിലെ ഒരു സ്‌നാക്‌സ് കടയില്‍ വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. 

യന്ത്രത്തോടൊപ്പം തൃശൂര്‍ അഗ്നിരക്ഷാ നിലയത്തില്‍ എത്തിച്ചതിന് ശേഷമാണ് വിരലുകള്‍ വേര്‍പ്പെടുത്താന്‍ സാധിച്ചത്. കട്‌ലറ്റ്, ഷവര്‍മ എന്നിവയ്ക്കുള്ള ഇറച്ചി അരയ്ക്കുന്നതിന് ഇടയിലാണ്  അപകടം. ബിഹാര്‍ കൃഷ്ണഗിരി സ്വദേശി മുഹമ്മദ് മുഷറഫി(20)ന്റെ ഇടത് കയ്യിലെ നാല് വിരലുകളാണ് അറ്റത്. 

കൈ വിരലുകള്‍ കുടുങ്ങിയ ഉടനെ യന്ത്രം ഓഫ് ചെയ്‌തെങ്കിലും വിരലുകള്‍ പുറത്തെടുക്കാനായില്ല. അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ എത്തി കാസ്റ്റ് അയണ്‍ കൊണ്ടുള്ള യന്ത്രത്തിന്റെ താഴെ മുറിച്ച് അഗ്നിരക്ഷാ സേന ഓഫീസിലേക്ക് കൊണ്ടുപോയി. 

മുക്കാല്‍ മണിക്കൂര്‍ ശ്രമിച്ചതിന് ശേഷമാണ് യന്ത്രത്തില്‍ നിന്ന് വിരലുകള്‍ വേര്‍പ്പെടുത്താന്‍ സാധിച്ചത്. അഗ്നിരക്ഷാ സേന ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വേദന ശമിപ്പിക്കാനുള്ള കുത്തിവയ്പ്പ് എടുത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍