കേരളം

സംശയം കാരണമായി; സിന്ധുവിനെ കൊന്നത് കഴുത്ത് ഞെരിച്ച്; കുറ്റം സമ്മതിച്ച് ബിനോയ്

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: ഇടുക്കി പണിക്കന്‍കുടി സിന്ധുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബിനോയ് കുറ്റം സമ്മതിച്ചതായി പൊലീസ്. സംശയം കാരണമാണ് കൊലപ്പെടുത്തിയതെന്ന് ബിനോയ് മൊഴി നല്‍കി. സംഭവദിവസം വഴക്കുണ്ടായതായും ഒടുവില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും ബിനോയ് പൊലീസിനോട് പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ബിനോയിയെ പൊലീസ് പിടികൂടിയത്. കൊലപാതകക്കേസിലെ പ്രതി ബിനോയി അറസ്റ്റില്‍. പെരിഞ്ചാംകുട്ടിയില്‍ നിന്നാണ് ബിനോയി പിടിയിലായത്. പെരിഞ്ചാംകുട്ടി തേക്കുമുള പ്ലാന്റേഷനില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാളെന്ന് പൊലീസ് സൂചിപ്പിച്ചു.  

20 ദിവസമായി ഒളിവില്‍ കഴിയുകയായിരുന്ന ബിനോയിയെ കണ്ടെത്താനായി ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്ന് സ്‌ക്വാഡുകള്‍ രൂപീകരിച്ച് അന്വേഷണം വ്യാപകമാക്കിയിരുന്നു. മൂന്ന് ആഴ്ച മുന്‍പു കാണാതായ ഇടുക്കി പണിക്കന്‍കുടി വലിയപറമ്പില്‍ സിന്ധു(45)വിന്റെ മൃതദേഹം ബിനോയിയുടെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. 

കഴിഞ്ഞ 12 മുതലാണ് സിന്ധുവിനെ കാണാതായത്. കാമാക്ഷി സ്വദേശിനിയായ സിന്ധു പണിക്കന്‍കുടിയില്‍ വാടക വീടെടുത്ത് ഇളയ മകനോടൊപ്പം താമസിച്ചു വരികയായിരുന്നു. സിന്ധുവിനെ കാണാതായതിന്റെ തലേന്ന് ഇവിടെ വഴക്ക് ഉണ്ടായതായും ബന്ധുക്കള്‍ പറയുന്നു. ബിനോയിയുടെ വീടിന്റെ അടുപ്പ്  തറയില്‍ കുഴികുത്തി സിന്ധുവിനെ അടക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു