കേരളം

പള്ളിയോടത്തില്‍ ഷൂസിട്ട് കയറി, ആചാരലംഘനം ; നടിക്കെതിരെ കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ഷൂസിട്ട് പള്ളിയോടത്തില്‍ കയറി ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തില്‍ നടിക്കെതിരെ കേസെടുത്തു. തൃശ്ശൂര്‍ ചാലക്കുടി സ്വദേശിയായ സീരിയല്‍ താരം നിമിഷ ബിജോയിക്കെതിരെയാണ്  പൊലീസ് കേസെടുത്തത്. യുവതിക്കെതിരെ പള്ളിയോട സേവാസംഘം നല്‍കിയ പരാതിയിലാണ് നടപടി. ആചാരലംഘനം ആരോപിച്ച് ബിജെപിയും പരാതി നല്‍കിയിരുന്നു.

പള്ളിയോടത്തില്‍ ചെരുപ്പിട്ട് കയറി ഫോട്ടോഷൂട്ട് നടത്തിയതില്‍ താരത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ നടി പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്. ഭക്തര്‍ പവിത്രതയോടെ കാണുന്ന പള്ളിയോടത്തില്‍ നടി ഷൂസണിഞ്ഞ് കയറിയത് ആചാരലംഘനമാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. 

വ്രതശുദ്ധിയോടുകൂടി മാത്രമാണ് പള്ളിയോടത്തില്‍ കയറുന്നതെന്നും സ്ത്രീകള്‍ പള്ളിയോടങ്ങളില്‍ കയറാന്‍ പാടില്ലെന്നും സേവാസംഘം പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പള്ളിയോടങ്ങളില്‍ പാദരക്ഷകള്‍ ഉപയോഗിക്കില്ല. അതേസമയം നിമിഷ ഷൂസിട്ടാണ് പള്ളിയോടത്തില്‍ കയറിയതെന്നാണ് പരാതിയില്‍ പറയുന്നു. 

പള്ളിയോടങ്ങള്‍ സൂക്ഷിക്കുന്നത് നദീതീരത്തോട് ചേര്‍ന്ന് പള്ളിയോടപ്പുരകളിലാണ്. ഇവിടെപോലും പാദരക്ഷകള്‍ ആരും ഉപയോഗിക്കാറില്ല. കൂടാതെ ഓരോ പള്ളിയോടങ്ങളും അതാത് പള്ളിയോടക്കാരുടെ ഉടമസ്ഥതയിലാണ് ഉള്ളത്. ഇവരുടെ അനുമതിയില്ലാതെ പള്ളിയോടങ്ങളിലോ പുരയിലോ കയറാന്‍ പാടില്ലെന്നാണ് രീതിയെന്നും ഇവര്‍ പറയുന്നു. 

ദൈവസാന്നിധ്യം ഉണ്ടെന്ന് വിശ്വസിക്കുന്നതിനാല്‍ തുഴച്ചില്‍കാര്‍ പോലും പള്ളിയോടങ്ങളില്‍ നോമ്പെടുത്ത് ചെരുപ്പിടാതെയാണ് കയറുന്നത്. പള്ളിയോടങ്ങള്‍ സൂക്ഷിക്കുന്ന മാലിപ്പുരകളില്‍ ശുദ്ധവൃത്തി ഇല്ലാതെ സ്ത്രീകള്‍ ഉള്‍പ്പെടെ ആരും കയറാറില്ലെന്നും സേവാസംഘം ചൂണ്ടിക്കാട്ടി. സംഭവം വിവാദമായതോടെ നടി മാപ്പുപറഞ്ഞിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ