കേരളം

നിപ:  പരിശോധനാഫലം ഇന്നറിയാം ; ജില്ലകൾക്ക് ജാ​ഗ്രതാ നിർദേശം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : കോഴിക്കോട് നിപ രോ​ഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വിദ​ഗ്ധ പരിശോധനയ്ക്ക് പൂനെ വൈറോളജി ലാബിലേക്ക് അയച്ചവരുടെ പരിശോധനാഫലം ഇന്നറിയാം. ആരോ​ഗ്യമന്ത്രി വീണാ ജോർജ് ഇന്ന് റിസൾട്ട് പുറത്തുവിടും. പരിശോധനാഫലം ഇന്നലെ രാത്രിയോടെ ആരോ​ഗ്യവകുപ്പിന് ലഭിച്ചതായാണ് സൂചന. 

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 251 പേരാണ് ഉള്ളതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതില്‍ 38 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസോലേഷനില്‍ ആണ്. 11 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ട്. ഇതില്‍ എട്ടുപേരുടെ സാമ്പിളുകള്‍ പൂനെയിലേക്ക് പരിശോധനയ്ക്കായി അയിച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു.

251 പേരില്‍ 151 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഹൈറിസ്‌ക് പട്ടികയില്‍ ഉള്ളത് 54 പേരാണ്. ഇതില്‍ 30പേരും ആരോഗ്യപ്രവര്‍ത്തകരാണെന്ന് മന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങളുള്ളവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണ്. മരിച്ച കുട്ടിയുടെ അമ്മയുടെ പനി കുറഞ്ഞതായി ആശുപത്രി അധികൃതർ അറിയിച്ചു.  കോവിഡിന് പിന്നാലെ നിപ്പയും സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ആരോ​ഗ്യവകുപ്പ് ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ