കേരളം

കൊച്ചിയില്‍ തോക്കുകള്‍ പിടികൂടിയ സംഭവം; 18 പേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയില്‍ തോക്കുകള്‍ പിടികുടിയ സംഭവത്തില്‍ 18 പേര്‍ അറസ്റ്റില്‍. തോക്കുകള്‍ക്ക് ലൈസന്‍സ് ഇല്ലാത്തതിനെ തുടര്‍ന്നാണ് സ്വകാര്യ ഏജന്‍സിയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പൊലീസ് നടത്തിയ റെയ്ഡിലാണ് 18 തോക്കുകള്‍ പിടികൂടിയത്.

പിടിയിലാവര്‍ മുംബൈയിലെ സ്വകാര്യഏജന്‍സികളുടെ സുരക്ഷാ ജീവനക്കരാണ്. ലൈസന്‍സ് ഇല്ലാത്ത തോക്കുകള്‍ കൈവശമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തിയത്. ഇതിനിടെയാണ് പതിനെട്ട് തോക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ കരമനയില്‍ നിന്ന് ഇതുപോലെ 5 തോക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വ്യാജലൈസന്‍സ് ഉപയോഗിച്ചാണ് കൈവശം വച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിപി തന്നെ ഈ കാര്യങ്ങളില്‍ വ്യാപക പരിശോധന നടത്താന്‍ നിര്‍ദേശിച്ചിരുന്നു

കശ്മീരില്‍ നിന്നാണ് തോക്കുകള്‍ കൊണ്ടുവന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്വകാര്യ ഏജന്‍സികളില്‍ നിന്ന് സുരക്ഷാ ജീവനക്കാരായി വരുന്നവര്‍ സ്വന്തം നിലയില്‍ തോക്കുമായി വരുന്നു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്നവിവരം. മുംബൈയിലെ സ്വകാര്യ ഏജന്‍സിയിലേക്കും അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി