കേരളം

നിയമസഭാ കയ്യാങ്കളിക്കേസ് : തടസ്സ ഹര്‍ജിയും ചെന്നിത്തലയുടെ ഹര്‍ജിയും തള്ളി ; വിടുതല്‍ ഹര്‍ജിയില്‍ വാദം 23 ന്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന രമേശ് ചെന്നിത്തലയുടെ ഹര്‍ജി തള്ളി.  തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്.  സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ഹര്‍ജിയും തള്ളി. അഭിഭാഷക പരിഷത്തിന്റെ തടസ്സ ഹര്‍ജികളും കോടതി തള്ളി.

കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള ആറു പ്രതികള്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിനെതിരെയാണ് അഭിഭാഷക പരിഷത്ത് തടസ്സ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷക പരിഷത്ത് തടസ്സ ഹര്‍ജി ഫയല്‍ ചെയ്തത്. 

മന്ത്രി അടക്കമുള്ളവരാണ് പ്രതികളെന്നും അതിനാല്‍ നീതിപൂര്‍വമായ വിചാരണയ്ക്കായി സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നുമാണ് ചെന്നിത്തല ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം കോടതി തള്ളി. പ്രതികളുടെ വിടുതല്‍ ഹര്‍ജിയില്‍ ഈ മാസം 23ന് വിശദമായ വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി