കേരളം

പള്ളിയോടത്തിലെ ഫോട്ടോഷൂട്ട്; മോഡലിനെയും സഹായിയെയും അറസ്റ്റ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്


പത്തനംതിട്ട: പുതുക്കുളങ്ങര പള്ളിയോടത്തില്‍ക്കയറി ഫോട്ടോ ഷൂട്ട് നടത്തിയ മോഡലിനെയും സഹായിയെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. തൃശൂര്‍ ചാലക്കുടി സ്വദേശി നിമിഷ ബിജോയെയാണ് അറസ്റ്റ് ചെയ്ത് മൊഴിയെടുത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്. ഇവരുടെ സഹായി പത്തനംതിട്ട പുലിയൂര്‍ സ്വദേശി ഉണ്ണിയെയും അറസ്റ്റ് ചെയ്തിരുന്നു.

പള്ളിയോട സംഘം നല്‍കിയ പരാതിയിലാണ് നടപടി. വ്രതശുദ്ധിയോടുകൂടി മാത്രമേ പള്ളിയോടത്തില്‍ കയറാന്‍ പാടുള്ളൂ എന്നാണ് വിശ്വാസം. സ്ത്രീകള്‍ പള്ളിയോടങ്ങളില്‍ കയറാന്‍ പാടില്ലെന്നും ആചാരമുണ്ട്.  കൂടാതെ പാദരക്ഷകള്‍ ഉപയോഗിക്കാറുമില്ല. എന്നാല്‍ ഫോട്ടോഷൂട്ട് നടത്തിയ നിമിഷ ഷൂസിട്ടാണ് പള്ളിയോടത്തില്‍ കയറിയത്.

ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നിമിഷയ്ക്ക് നേരെ വന്‍തോതില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു. അറിവില്ലായ്മ കാരണം സംഭവിച്ചുപോയതാണെന്നും ക്ഷമ ചോദിക്കുന്നതായും നിമിഷ പറഞ്ഞിരുന്നു. ആചാരനുഷ്ടനാങ്ങള്‍ ലംഘിക്കണമെന്ന് വിചാരിച്ചിരുന്നില്ലെന്നും നിമിഷ പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍