കേരളം

സ്‌കൂള്‍ ഫണ്ട് ക്രമക്കേട് : ജി സുധാകരന്റെ അടുത്ത അനുയായിക്കെതിരെ നടപടി ; കെ രാഘവനെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റിയില്‍ അച്ചടക്ക നടപടി. മുന്‍മന്ത്രി ജി സുധാകരന്റെ അടുത്ത അനുയായിയായ കെ രാഘവനെതിരെയാണ് നടപടി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കെ രാഘവനെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. പാര്‍ട്ടി നിയന്ത്രണത്തിലുള്ള ചാരുംമൂട് പടനിലം സ്‌കൂള്‍ ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നടപടി. 

1.6 കോടിയുടെ ഫണ്ട് ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തല്‍. സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് നടപടിയെടുത്തത്. സ്‌കൂള്‍ മാനേജരും ചാരുംമൂട് മുന്‍ ഏരിയാ സെക്രട്ടറിയുമായ മനോഹരനെ സിപിഎമ്മില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

പടനിലം സ്‌കൂള്‍ ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് കെ രാഘവന്‍, മനോഹരന്‍ എന്നിവര്‍ക്കെതിരെ രണ്ടു വര്‍ഷം മുമ്പ് ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ജില്ലാ കമ്മിറ്റി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്‍ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇത് ചരിത്രം; ആദ്യമായി സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തി സൗദി അറേബ്യ

'ഹീരമണ്ഡി കണ്ട് ഞാൻ‌ മനീഷ കൊയ്‌രാളയോട് മാപ്പ് പറഞ്ഞു': വെളിപ്പെടുത്തി സൊനാക്ഷി

പ്രത്യേക വ്യാപാരത്തില്‍ ഓഹരി വിപണിയില്‍ നേട്ടം, സെന്‍സെക്‌സ് 74,000ന് മുകളില്‍; മുന്നേറി സീ എന്റര്‍ടെയിന്‍മെന്റ്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്