കേരളം

മോഹൻലാലിന്റെ കാർ ഗുരുവായൂർ ക്ഷേത്ര നടയിൽ കയറ്റിയ സംഭവം: സുരക്ഷ ജീവനക്കാർക്കെതിരെ നടപടി 

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ നടൻ മോഹൻലാലിന്റെ കാർ നടയ്ക്കു മുന്നിൽ പ്രവേശിപ്പിച്ചതിന് സുരക്ഷ ജീവനക്കാർക്കെതിരെ നടപടി. നടന് ഗേറ്റ് തുറന്നു കൊടുത്ത സെക്യൂരിറ്റി ​ജീവനക്കാർക്ക് അഡ്മിനിസ്ട്രേറ്റർ കാരണം കാണിക്കൽ നോട്ടീസ് നൽകി. മൂന്ന് സുരക്ഷ ജീവനക്കാരെ ജോലിയിൽ നിന്ന് മാറ്റി നിർത്താനും നിർദേശം നൽകി.

എന്ത് കാരണത്താലാണ് മോഹൻലാലിന്റെ കാർ മാത്രം പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കണമെന്നാണ് നോട്ടീസിലെ ആവശ്യം. 

‌എന്ത് കാരണത്താലാണ് മോഹൻലാലിന്റെ കാർ മാത്രം പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കണം. മൂന്നു ഭരണ സമിതി അംഗങ്ങൾ ഒപ്പം ഉള്ളതു കൊണ്ടാണ് ഗേറ്റ് തുറന്നു കൊടുത്തതെന്നാണ് ജീവനക്കാരുടെ വിശദീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍