കേരളം

'സിപിഎം പ്രവര്‍ത്തനം സംശയകരം';ചാത്തന്നൂരില്‍ ഇടത് വോട്ടുകള്‍ ബിജെപിയിലേക്ക് പോയി; സിപിഐ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്



തിരുവനന്തപുരം: സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ സിപിഎമ്മിന് എതിരെ രൂക്ഷ വിമര്‍ശനം. കരുനാഗപ്പള്ളിയിലെ തോല്‍വിയില്‍ സിപിഎമ്മിന് വീഴ്ചപറ്റി. ഉറച്ച നവോട്ടുകള്‍ പോലും പല ബൂത്തുകളിലും എത്തിയില്ല. കേരള കോണ്‍ഗ്രസ് എം തോറ്റ മണ്ഡലങ്ങളിലും സിപിഎമ്മിന് വീഴ്ചപറ്റി. ഹരിപ്പാട് സിപിഎം പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നുവെന്നും സംസ്ഥാന കൗണ്‍സിലില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 

കരുനാഗപ്പള്ളിഇടതു പാര്‍ട്ടികള്‍ക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ്. എന്നാല്‍ സിപിഎമ്മിന്റെ വോട്ടില്‍ വിള്ളലുണ്ടായി. ചാത്തന്നൂരില്‍ ബിജെപിക്ക് വോട്ട് മറിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ നടന്ന പ്രകടനം പോലും ഹരിപ്പാട് നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ടില്ല.ചാത്തന്നൂരില്‍ സ്ഥാനാര്‍ത്ഥി ജയിച്ചെങ്കില്‍പ്പോലും ഇടത് വോട്ടുകള്‍ ബിജെപിയിലേക്ക് പോയി. 

സിപിഎം മത്സരിച്ച മണ്ഡലങ്ങളില്‍ ഘടകക്ഷികളെ പരിഗണിച്ചില്ല. ഉദുമയില്‍ ആദ്യറൗണ്ട് സിപിഎം മാത്രം പ്രചാരണം നടത്തി. വി ഡി സതീശന്‍  മത്സരിച്ച പറവൂരില്‍ സിപിഎം പ്രവര്‍ത്തനം സംശകരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഐഎന്‍എല്‍ മല്‍സരിച്ച കാസര്‍കോട് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരാന്‍ പോലും സിപിഎമ്മിന് നിര്‍ബന്ധമില്ലായിരുന്നു. തെരഞ്ഞെടുപ്പുകളില്‍ കൂട്ടായ ആലോചനകള്‍ സിപിഎം നടത്തിയില്ല.  

ഏറനാട്, വേങ്ങര, അങ്കമാലി മണ്ഡലങ്ങളില്‍ ഇടതുമുന്നണിക്ക് ഒരു ഏകോപനവുമുണ്ടായില്ല. തൃക്കരിപ്പൂരില്‍ ഒരു ദിവസം മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൂടിയത്. സിപിഎം വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ സിപിഐയെ പ്രചാരണങ്ങളില്‍ കൂടെ കൂട്ടിയില്ല. ഉദുമ മണ്ഡലത്തില്‍  സ്ഥാനാര്‍ഥിയുടെ പത്തു ദിവസത്തെ പര്യടനം പോലും സിപിഎം ഒറ്റക്കാണ് നടത്തിയത്. കാന്നിയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഘടകക്ഷികളുമായി ആലോചിക്കാനോ നടപ്പിലാക്കാനോ സിപിഎം തയാറായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍