കേരളം

ബിജെപി കോർ കമ്മിറ്റി യോ​ഗം ഇന്ന്; തെരഞ്ഞെടുപ്പ് പരാജയം മുഖ്യ അജൻഡ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ച് പഠിച്ചശേഷം ആദ്യമായി ബിജെപി സംസ്ഥാന കോർ കമ്മിറ്റി ഇന്നു ചേരും. കേരളത്തിൽ ബിജെപിയുടെ സംഘടനാച്ചുമതലയുള്ള സി പി രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ നെടുമ്പാശേരിയിൽ വച്ചാണ് യോ​ഗം. സംസ്ഥാന ജനറൽ സെക്രട്ടറിമാർ തയാറാക്കിയ റിപ്പോർട്ട് ചർച്ചചെയ്യലാണ് യോഗത്തിന്റെ പ്രധാന അജൻഡ. 

പ്രാദേശിക നേതാക്കളുടെ അഭിപ്രായം കേട്ടു ജനറൽ സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള 4 സംഘങ്ങൾ തയാറാക്കിയ റിപ്പോർട്ടാണു യോഗത്തിനു മുന്നിലെത്തുക. ചർച്ചയ്ക്കു ശേഷം റിപ്പോർട്ട് ദേശീയ നേതൃത്വത്തിനു കൈമാറും. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി മുരളീധരൻ, കുമ്മനം രാജശേഖരൻ, ഒ രാജഗോപാൽ, മുൻ സംസ്ഥാന അധ്യക്ഷന്മാർ, ജനറൽ സെക്രട്ടറിമാർ തുടങ്ങിയവർ കോർ കമ്മിറ്റിയിൽ പങ്കെടുക്കും.

സ്ഥാനാർഥി നിർണയത്തിലെ പ്രശ്നങ്ങൾ, തെരഞ്ഞെടുപ്പു പ്രവർത്തനത്തിലെ ഏകോപനമില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാന നേതൃത്വത്തിനെതിരെ പ്രാദേശിക യോഗങ്ങളിൽ വിമർശനം ഉയർന്നിരുന്നു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതുരെയുള്ള ആരോപണങ്ങളും ഇന്ന് ചർച്ചയാകാൻ സാധ്യതയുണ്ട്. നേതൃമാറ്റമടക്കമുള്ള പതിവ് ആവശ്യവും ഉയർന്നേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്