കേരളം

നിപയിൽ വീണ്ടും ആശ്വാസം; സമ്പർക്കപ്പട്ടികയിലെ 15 പേരുടെ സാംപിളും നെ​ഗറ്റീവ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നിപയിൽ കൂടുതൽ ആശ്വാസം. സമ്പർക്കപ്പട്ടികയിലെ 15 പേരുടെ സാംപിളുകൾ കൂടി നെ​ഗറ്റീവ്. ഇതുവരെ പരിശോധിച്ച 123 സാംപിളുകളും നെ​ഗറ്റീവാണ്.

ഹൈറിസ്കിലുള്ള ആളുകൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തുടരും. നിരീക്ഷണം ശക്തമായി തുടരുമെന്ന് ആരോ​ഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി. 

നേരത്തെ സമ്പർക്കത്തിലുള്ള 20 പേരുടെ പരിശോധാനാ ഫലവും നെഗറ്റീവായിരുന്നു. എൻഐവി പുനെയിൽ രണ്ടെണ്ണവും കോഴിക്കോട് മെഡിക്കൽ കോളജിൽ 18 സാംപിളുകളുമാണ് പരിശോധിച്ചത്. ഇതിന്റെ ഫലമാണ് നെഗറ്റീവായിരിക്കുന്നത്. 

കൂടാതെ ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച മൃഗങ്ങളുടെ സാംപിളുകളും നെഗറ്റീവായി. ഇവിടെ നിന്ന് ശേഖരിച്ച വവ്വാലുകൾ, ആടുകൾ എന്നിവയുടെ സാംപിളുകളാണ് നെഗറ്റീവായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി