കേരളം

പ്ലസ്​ വൺ:  ട്രയൽ അലോട്ട്മെന്റ്​ ഇന്ന്, ലിസ്റ്റ് പരിശോധിക്കാൻ ചെയ്യേണ്ടത് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്ലസ്​ വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ്​ ഇന്ന് രാവിലെ ഒമ്പത് മണിക്ക് പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേറ്റ്‌വേ ആയ http://www.admission.dge.kerala.gov.in ൽ ലിസ്​റ്റ്​ പരിശോധിക്കാം. പ്രോസ്‌പെക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്‌മെൻറിന്​ പരിഗണിച്ചത്. സെപ്റ്റംബർ 16ന് (വ്യാഴാഴ്ച) വൈകീട്ട് അഞ്ചുവരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്‌മെൻറ്​ ലിസ്​റ്റ്​ പരിശോധിക്കാം.

‌'Click for Higher Secondary Admission' എന്ന ലിങ്കിലൂടെ ഹയർസെക്കൻഡറി അഡ്മിഷൻ വെബ്‌സൈറ്റിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്യണം. Trial Result എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൾട്ട് പരിശോധിക്കാം. തിരുത്തലുകൾ ആവശ്യമാണെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ / ഉൾപ്പെടുത്തലുകൾ വരുത്താം. തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ട്‌മെൻറ്​ റദ്ദാക്കും.

ട്രയൽ റിസൾട്ട് പരിശോധിക്കാൻ വേണ്ട സാങ്കേതിക സൗകര്യങ്ങൾ അപേക്ഷകർക്ക് വീടിനടുത്തുള്ള സർക്കാർ / എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളിലെ ഹെൽപ് ഡെസ്‌ക്കുകളിൽനിന്ന് ലഭിക്കും. അപേക്ഷകർക്കുള്ള വിശദ നിർദേശങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്. ഈ മാസം 22നു നടത്തുന്ന ആദ്യ അലോട്ട്മെന്റിന്റെ സാധ്യതാ പട്ടിക മാത്രമാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്