കേരളം

വീട്ടമ്മയ്ക്ക് വ്യാജ പ്രൊഫൈലില്‍ നിന്ന് അശ്ലീല സന്ദേശം, നമ്പര്‍ കണ്ടുപിടിച്ച് ചോദ്യം ചെയ്ത് ഭര്‍ത്താവ്; അര്‍ധരാത്രി വീട്ടില്‍ കയറി യുവതിയെ വെട്ടി, പ്രതികള്‍ പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അശ്ലീല സന്ദേശം അയച്ചത് ചോദ്യം ചെയ്തതിന് അര്‍ധരാത്രി  വീടുകയറി ആക്രമിച്ച് വീട്ടമ്മയെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. ശ്രീകാര്യം മേലാംകോണം പുതുവല്‍ പുത്തന്‍വീട്ടില്‍ സിബി (28),  മണ്ണന്തല മുളപ്പറക്കോണം രാജ് നിവാസില്‍ അനന്തു (26) എന്നിവരെയാണ് പോത്തന്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഈ മാസം 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നന്നാട്ടുകാവ് മുറമേല്‍ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സുനിലിന്റെ വീട്ടിലാണ് പ്രതികള്‍ ആക്രമണം നടത്തിയത്. സുനിലിന്റെ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.  പ്രതികള്‍ ഫെയ്‌സ് ബുക്കില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി അതില്‍ നിന്നും സുനിലിന്റെ ഭാര്യയ്ക്ക് മോശം മെസേജുകള്‍ അയച്ചിരുന്നു. തുടര്‍ന്ന് ഫെയ്‌സ് ബുക്കില്‍ നിന്നും ലഭിച്ച ഫോണ്‍ നമ്പറിന്റെ അടിസ്ഥാനത്തില്‍ സിബിയെയും അനന്തുവിനെയും സുനില്‍ തിരിച്ചറിഞ്ഞിരുന്നു. സുനില്‍ ഫോണിലുടെ സിബിയെ ബന്ധപ്പെട്ടുകയും ചെയ്തിരുന്നു. ഇതിലുണ്ടായ  വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

സംഭവത്തിന് ശേഷം പ്രതികള്‍ വട്ടപ്പാറയിലെ സുഹൃത്തിന്റെ വീട്ടില്‍ ഒളിവിലായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പ്രതികളെ  ലഹരി പദാര്‍ത്ഥങ്ങളും മാരകായുധങ്ങളുമായി പിടികൂടിയത്. പ്രതികളോടൊപ്പം മറ്റ് മൂന്ന് പേരെയും വട്ടപ്പാറയിലെ വീട്ടില്‍ നിന്നും പിടികൂടിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത