കേരളം

'എംപിയാണ്, സുരേഷ് ഗോപിയുടെ രാഷ്ട്രീയം വിട്ടേക്കൂ';  പിന്തുണച്ച് കെബി ഗണേഷ് കുമാര്‍

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി എംഎല്‍എ കെബി ഗണേഷ് കുമാര്‍.  സുരേഷ് ഗോപിയെ സല്യൂട്ട് ചെയ്യാന്‍ പൊലീസ് മടിക്കേണ്ട കാര്യമില്ലെന്നും സുരേഷ് ഗോപിയുടെ രാഷ്ട്രീയം വിട്ടേക്കൂ, നടനെയും വിട്ടേക്കു, അയാള്‍ എംപിയാണ് സല്യൂട്ട് ചെയ്യണം ഗണേഷ് കുമാര്‍ പറഞ്ഞു.പാര്‍ട്ടി നോക്കിയല്ല പ്രോട്ടോക്കോള്‍ പാലിക്കേണ്ടത്. ഈ പ്രോട്ടോക്കോളൊക്കെ ഉണ്ടാക്കുന്നത് പൊലീസ് സംഘടനകളാണ്. ഇങ്ങനെയുള്ള ഈഗോ പൊലീസുകാര്‍ക്ക് ഉണ്ടാവാന്‍ പാടില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. 

ഗണേഷിന്റെ വാക്കുകള്‍  

സുരേഷ് ഗോപി എന്ന വ്യക്തിയല്ല. ഇന്ത്യന്‍ പാര്‍ലമെന്റില്‍ അംഗമായ ഒരാളെ പൊലീസ് ഉദ്യോഗസ്ഥന്‍ സല്യൂട്ട് ചെയ്യണം, അതൊരു മര്യാദയാണ്. സുരേഷ്‌ഗോപിക്ക് മാത്രം സല്ല്യൂട്ട് നിഷേധിക്കേണ്ട കാര്യമില്ല. ഇതില്‍ പ്രോട്ടോക്കോളുണ്ടോ എന്നൊക്കെ ചോദിച്ചാല്‍ വാദപ്രതിവാദം നടക്കും. നമ്മുടെ നാട്ടിലെ എംപിയാണ് ശ്രീ കൊടിക്കുന്നില്‍ സുരേഷ് അദ്ദേഹമെനിക്കൊരു സഹോദരനെ പോലെയാണ്. അദ്ദേഹത്തെ പൊലീസുകാര്‍ സല്യൂട്ട് ചെയ്യണ്ടേ വേണമല്ലോ. അദ്ദേഹവും ഞാനും രണ്ട് കക്ഷിയിലാണ്. ഏത് പാര്‍ട്ടിയാണെന്ന് നോക്കിയല്ല സല്യൂട്ട് ചെയ്യേണ്ടത്. പ്രോട്ടോക്കോള്‍  പോലീസ് സംഘടന ഉണ്ടാക്കുന്നതാണ്. അങ്ങനെയൊരു ഈഗോ പൊലീസുകാര്‍ മനസ്സില്‍ കൊണ്ടു നടക്കരുത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു