കേരളം

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ഇ ഡിക്ക്  മുന്നില്‍ ഹാജരായി കുഞ്ഞാലിക്കുട്ടി; വിളിപ്പിച്ചത് സാക്ഷിയായെന്ന് പ്രതികരണം

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രികയിലെ കള്ളപ്പണ ഇടപാട് കേസില്‍ പി കെ കുഞ്ഞാലിക്കുട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. തന്നെ സാക്ഷിയായാണ് വിളിപ്പിച്ചതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. 

ഇ ഡി നടപടിയില്‍ രാഷ്ട്രീയമുണ്ടോയെന്ന മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന്, എല്ലാ അന്വേഷണങ്ങളിലും രാഷ്ട്രീയമുണ്ടല്ലോയെന്ന് കുഞ്ഞാലിക്കുട്ടി മറുപടി നല്‍കി. കേസില്‍,ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് വീണ്ടും സാവകാശം തേടിരുന്നെങ്കിലും പിന്നീട് ഇന്നുതന്നെ ഹാജരാകാന്‍ തീരുമാനിക്കുകയായിരുന്നു. സാവകാശം തേടി ഇന്നലെയാണ് കുഞ്ഞാലിക്കുട്ടി ഇ ഡിയെ സമീപിച്ചത്. 

ചന്ദ്രിക ദിനപ്പത്രം വഴി കള്ളപ്പണം വെളുപ്പിച്ചു എന്നാണ് കുഞ്ഞാലിക്കുട്ടിക്ക് എതിരെയുള്ള ആരോപണം. ഇതുമായി ബന്ധപ്പെട്ട് കെ ടി ജലീല്‍ എംഎല്‍എ ഇ ഡിക്ക് തെളിവുകള്‍ കൈമാറിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍