കേരളം

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ല; സിനിമ തിയേറ്ററുകളും തുറക്കില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ​കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നൽകേണ്ടതില്ലെന്ന് സർക്കാർ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോ​ഗത്തിലാണ് തീരുമാനം. 

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ ഇപ്പോൾ അനുമതി നൽകേണ്ടെന്നാണ് തീരുമാനം. ബാറുകളിൽ ഇരുന്ന് മദ്യപിക്കാൻ അനുമതിയുണ്ടാകില്ല. സംസ്ഥാനത്ത് സിനിമ തിയേറ്റർ തുറക്കേണ്ടന്നും യോ​ഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. 

ഇരുന്നു കഴിക്കാൻ അനുമതി നൽകണമെന്ന് കാണിച്ച് ഹോട്ടലുടമകൾ നേരത്തെ സർക്കാരിനെ സമീപിച്ചിരുന്നു. ബാറുടമകളും സർക്കാരിനോട് ആളുകളെ ഇരുത്താനുള്ള അനുമതി തേടിയിരുന്നു. 

പ്രതിവാര രോ​ഗ വ്യാപന നിരത്ത് പത്തിന് മുകളിലുള്ള വാർഡുകളിൽ മാത്രമായിരിക്കും ഇനി മുതൽ നിയന്ത്രണം. നേരത്തെ ഈ നിയന്ത്രണം എട്ടിന് മുകളിലുള്ള വാർഡുകളിൽ ആയിരുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും റോള്‍?; റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5G വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ ചൊവ്വാഴ്ച ഇന്ത്യയില്‍