കേരളം

പ്ലസ് വൺ: പരീക്ഷകൾ രാവിലെ 9.40 മുതൽ, ടൈംടേബിൾ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷകൾ എല്ലാ വിഷയങ്ങൾക്കും രാവിലെ 9.40 മുതൽ തുടങ്ങും. പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങൾക്കു രാവിലെ 9.40 മുതൽ 12.30 വരെയും പ്രാക്ടിക്കൽ ഉള്ള വിഷയങ്ങൾക്ക് 9.40 മുതൽ 12.00 വരെയുമാണ് പരീക്ഷ നടക്കുക. കൂൾ ഓഫ് ടൈം ഉൾപ്പെടെയാണ് ഇത്. ബയോളജി പരീക്ഷ 9.40 മുതൽ 12.05 വരെ നടക്കും. മ്യൂസിക് പരീക്ഷ 9.40 മുതൽ 11.30 വരെയാണ്. 

സെപ്റ്റംബർ 24ന് തുടങ്ങി ഒക്ടോബർ 18വരെയാണ് പ്ലസ് വൺ പരീക്ഷകൾ. വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷ 24ന് തുടങ്ങി ഒക്ടോബർ 13ന് അവസാനിക്കും. ഓരോ പരീക്ഷയ്ക്കും ഇടയിൽ അഞ്ചു ദിവസം ഇടവേളയുണ്ടാവും. പ്രൈവറ്റ് കംപാർട്മെന്റൽ, പുനഃപ്രവേശം, ലാറ്ററൽ എൻട്രി, പ്രൈവറ്റ് ഫുൾ കോഴ്സ് വിഭാഗങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾക്കും ഈ വിഭാഗത്തിൽ ഇനിയും റജിസ്റ്റർ ചെയ്യേണ്ട വിദ്യാർഥികൾക്കുമായി പ്രത്യേകം പരീക്ഷ നടത്തും. 

ടൈംടേബിൾ

പ്ലസ് വൺ

സെപ്റ്റംബർ 24 – സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സർവീസ് ടെക്നോളജി (ഓൾഡ്), ഇലക്ട്രോണിക് സിസ്റ്റംസ് 
സെപ്റ്റംബർ 28 – കെമിസ്ട്രി, ഹിസ്റ്ററി, ഇസ്‌ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് 
സെപ്റ്റംബർ 30 – മാത്‌സ്, പാർട്ട് 3 ലാംഗ്വേജസ്, സംസ്കൃത ശാസ്ത്രം, സൈക്കോളജി 
ഒക്ടോബർ 4 – ഫിസിക്സ്, ഇക്കണോമിക്സ് 
ഒക്ടോബർ 6 – ജ്യോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്, ജിയോളജി, അക്കൗണ്ടൻസി 
ഒക്ടോബർ 8 – ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃത സാഹിത്യം, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലിഷ് ലിറ്ററേച്ചർ 
ഒക്ടോബർ 11 – പാർട്ട് 1 ഇംഗ്ലിഷ് 
ഒക്ടോബർ 13 – പാർട്ട് 2 ലാംഗ്വേജസ്, കംപ്യൂട്ടർ ഐടി (ഓൾഡ്), കംപ്യൂട്ടർ സയൻസ് ആൻഡ് ഐടി 
ഒക്ടോബർ 18 – ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് 

വിഎച്ച്എസ്ഇ 

സെപ്റ്റംബർ 24 – ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് 
സെപ്റ്റംബർ 28 – കെമിസ്ട്രി, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ് 
സെപ്റ്റംബർ 30 – മാത്‌സ് 
ഒക്ടോബർ 4 – ഫിസിക്സ്, ഇക്കണോമിക്സ് 
ഒക്ടോബർ 6 – ജ്യോഗ്രഫി, അക്കൗണ്ടൻസി 
ഒക്ടോബർ 8 – ബയോളജി, മാനേജ്മെന്റ് 
ഒക്ടോബർ 11– ഇംഗ്ലിഷ് 
ഒക്ടോബർ 13 –വൊക്കേഷനൽ തിയറി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ