കേരളം

രണ്ട് ദിവസത്തെ പഴക്കം, ന​ഗ്നമായ നിലയിൽ; 70 അടി താഴ്ചയിൽ 45കാരന്റെ മൃതദേഹം; അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം; മധ്യവയസ്കന്റെ മൃതദേഹം ദുരൂ​ഹ സാഹചര്യത്തിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. തെന്നല അറക്കല്‍ സ്വദേശി ശശിയുടെ മൃതദേഹമാണ് വെള്ളിയാഴ്ച്ച ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുള്ള നിലയിലാണ്. 

വെളളിയാഴ്ച വൈകീട്ട് ആറ് മണിയോടെ പൂക്കിപ്പറമ്പ് മണ്ണാര്‍പ്പടി അപ്ല ചോലക്കുണ്ടില്‍ ശശിയുടെ മൃതദേഹം കണ്ടെത്തിയത്. നാല്‍പ്പത്തിയഞ്ച് വയസാണ് പ്രായം. 70 അടിയോളം താഴ്ചയിലുള്ള പറമ്പിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. പൂര്‍ണമായും നഗ്നമായ നിലയിലായിരുന്നു മൃതദേഹം. ശരീരത്തില്‍ പരിക്ക് പറ്റിയ പാടുകളുണ്ട്. 

സ്ഥലം ഉടമ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തിരൂരങ്ങാടി പൊലീസ് എത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി. പ്രദേശത്ത് പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല. മലപ്പുറത്തുനിന്നും വിരലടയാള, ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ചൊവ്വാഴ്ച മുതല്‍ ശശിയെ കാണാതായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വിവാഹമോചിതനായ ശശി ഏറെ നാളായി ഒറ്റക്കാണ് കഴിഞ്ഞിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ