കേരളം

യുവാവിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിച്ചു; പൂവാർ എസ്ഐയ്ക്ക് സസ്പെൻഷൻ; വകുപ്പുതല അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൂവാറിൽ യുവാവിനെ മർദ്ദിച്ച എസ്ഐയ്ക്ക് സസ്പെൻഷൻ. പൂവാർ എസ്ഐ ജെഎസ് സനലിനാണ് സസ്പെൻഷൻ. സുധീർഖാൻ എന്ന യുവാവിനെ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ച സംഭവത്തിലാണ് നടപടി. എസ്ഐയ്ക്കെതിരെ വകുപ്പുതല അന്വേഷണവും തുടരും. 

പൂവാറിൽ നിൽക്കുന്ന സമയത്ത് ബൈക്കിന്റെ രേഖകൾ പരിശോധിക്കാനെന്ന് പറഞ്ഞാണ് എസ്ഐ സമീപിച്ചത് എന്നാണ് സുധീർഖാൻ പറയുന്നത്. രേഖകൾ കാണിച്ചെങ്കിലും അവിടെ വച്ചു തന്നെ ലാത്തിയുപയോ​ഗിച്ച് മർദ്ദിച്ചു. പിന്നാലെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി അവിടെ വച്ചും മർദ്ദിക്കുകയായിരുന്നു എന്നാണ് യുവാവ് പറയുന്നത്. പിന്നീട് ഒന്നും പറയാതെ മടങ്ങിപ്പൊയ്ക്കൊള്ളാൻ എസ്ഐ പറഞ്ഞെന്നും സുധീർഖാൻ വ്യക്തമാക്കി.

പിന്നാലെ നെയ്യാറ്റിൻകര ഡിവൈഎസ്പി നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് യുവാവിനെ എസ്ഐ ക്രൂരമായി മർദ്ദിച്ചുവെന്ന് കണ്ടെത്തിയത്. മേലാസകലം പരിക്കുകളേറ്റ് സുധീർഖാൻ ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

പൂവാർ ബോട്ടിങ് മേഖലയിൽ സുധീർഖാൻ അടക്കമുള്ളവർ സാമൂഹിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വിനോദ സഞ്ചാരികളെ ഇവർ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇതിന്റെ ഭാ​ഗമായാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് എന്നാണ് എസ്ഐ നൽകിയ വിശദീകരണം. സുധീർഖാനുമായി തർക്കമുണ്ടായപ്പോൾ മർദ്ദിക്കേണ്ട സാഹചര്യം വന്നു എന്നും എസ്ഐ നൽകിയ വിശദീകരണത്തിൽ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി