കേരളം

അനുനയത്തിന് സതീശന്‍; സുധീരനുമായി ചര്‍ച്ച, 'സുവര്‍ണാവസരം' നഷ്ടപ്പെടുത്തിയെന്ന് സുധീരന്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും രാജിവച്ച കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി എം സുധീരനെ അനുനയിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സുധീരന്റെ വീട്ടിലെത്തിയ സതീശന്‍, അദ്ദേഹവുമായി ചര്‍ച്ച നടത്തി. പുനസംഘടന അടക്കമുള്ള വിഷയങ്ങളില്‍ ഒരു ചര്‍ച്ചയും നടക്കാത്തതില്‍ സുധീരന്‍ കടുത്ത അതൃപ്തി അറിയിച്ചു എന്നാണ് സൂചന. 

പുതിയ നേതൃത്വത്തിന് ഹൈക്കമാന്‍ഡിന്റെ ഭാഗത്തുനിന്നും വലിയ പിന്തുണയുണ്ടായിട്ടും എല്ലാ നേതാക്കളുമായും ചര്‍ച്ച നടത്താനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുത്തി. അതുകൊണ്ടാണ് രാഷ്ട്രീയകാര്യ സമിതി യോഗം വിളിച്ച് ചര്‍ച്ചകള്‍ നടത്താത്തിന്റെ പേരില്‍ രാജിയിലേക്ക് നീങ്ങിയത്. ഹൈക്കമാന്‍ഡ് തന്റെ നിലപാടുകള്‍ കണക്കിലെടുക്കുന്നില്ലെന്നും സുധീരന്‍ പരാതിപ്പെട്ടെന്നാണ് വിവരം. 

നേരത്തെ, സുധീരനെ നേരിട്ടുകാണുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തിരുവനന്തപുരത്തെ വീട്ടിലെത്തി സുധീരനുമായി ചര്‍ച്ച നടത്തിയത്. അസുഖം കാരണമാണ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ചത് എന്ന സുധാകരന്റെ പരാമര്‍ശത്തില്‍ സുധീരന്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായും സൂചനയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം ഇനി ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു