കേരളം

'2.62 ലക്ഷം കോടി രൂപ അക്കൗണ്ടിലെത്തി'; തട്ടിപ്പിനായി മോന്‍സന്‍ വ്യാജ ബാങ്ക് രേഖകള്‍ ചമച്ചു, ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങൾ ക്രൈംബ്രാഞ്ചിന് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പിനായി വ്യാജ ബാങ്ക് രേഖ ചമച്ചതായി കണ്ടെത്തി. എച്ച്എസ്ബിസി ബാങ്കിന്റെ പേരിലാണ് വ്യാജരേഖകള്‍ ചമച്ചത്. 2.62 ലക്ഷം കോടി രൂപയ്ക്ക് തുല്യമായ പൗണ്ട് അക്കൗണ്ടില്‍ എത്തിയെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ആയിരുന്നു ഇത്. ലണ്ടനില്‍ നിന്ന് കലിംഗ കല്യാണ്‍ ഫൗണ്ടേഷന്റെ അക്കൗണ്ടില്‍ പണം വന്നുവെന്നായിരുന്നു വ്യാജ രേഖ. 

എച്ച്എസ്ബിസി ബാങ്ക് ഇടപാടുകളുടെ രേഖകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. കറണ്ട് അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്നതിന് സമാനമായ രേഖയാണ് വ്യാജമായുണ്ടാക്കിയത്.   ഈ രേഖ കാണിച്ചാണ് 10 കോടിയോളം രൂപ പരാതിക്കാരില്‍ നിന്ന് വാങ്ങിയത്. 

ഇതിനുപുറമേ 40 കോടിയോളം രൂപയുടെ തട്ടിപ്പും മോന്‍സന്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സുപ്രീംകോടതി ഉത്തരവ് അടക്കം മോന്‍സന്‍ വ്യാജമായി നിര്‍മിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡില്‍ നിരവധി വ്യാജ രേഖകള്‍ മോന്‍സന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇവയെല്ലാം ക്രൈംബ്രാഞ്ച് പരിശോധിച്ചു വരികയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു