കേരളം

മാര്‍ച്ച് 31 വരെ 1,72ലക്ഷം പേര്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ സ്വമേധയാ തിരിച്ചേല്‍പ്പിച്ചു; ജിആര്‍ അനില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ ഇപ്പോഴും കൈവശംവച്ചിരിക്കുന്നവര്‍ക്കെതിരേ പിഴ അടക്കമുള്ള നടപടി സ്വീകരിക്കാന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍ദേശം നല്‍കി. ഈ സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം മാര്‍ച്ച് 31 വരെ 1,72,312 പേര്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ സ്വമേധയാ തിരിച്ചേല്‍പ്പിച്ചതായും മന്ത്രി പറഞ്ഞു.

തിരിച്ചേല്‍പ്പിച്ചവയില്‍ 14,701 എ.എ.വൈ(മഞ്ഞ) കാര്‍ഡുകളും 90,798 പി.എച്ച്.എച്ച്(പിങ്ക്) കാര്‍ഡുകളും 66,813 എന്‍.പി.എസ്.(നീല) കാര്‍ഡുകളുമാണുള്ളത്. ഇവയില്‍ നിന്ന് 1,53,444 കാര്‍ഡുകള്‍ അര്‍ഹരെ കണ്ടെത്തി നല്‍കി. ഇതില്‍ 17,263 എ.എ.വൈ കാര്‍ഡുകളും 1,35,941 പി.എച്ച്.എച്ച്. കാര്‍ഡുകളും 240 എന്‍.പി.എസ്. കാര്‍ഡുകളുമുണ്ട്. ഈ സര്‍ക്കാര്‍ 1,54,506 പുതിയ റേഷന്‍ കാര്‍ഡുകളും വിതരണം ചെയ്തു.
മാര്‍ച്ചില്‍ സംസ്ഥാനത്ത് 82.02 ശതമാനം റേഷന്‍ വിതരണം ചെയ്തു. ഫെബ്രുവരിയിലേതിനേക്കാള്‍ രണ്ടു ശതമാനം അധികമാണിതെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്