കേരളം

ശബരിഗിരി പദ്ധതിയുടെ ജനറേറ്റര്‍ കത്തി; 60 മെഗാവാട്ട് ഉത്പാദനം കുറയും

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ ജനറേറ്ററില്‍ തീപിടിത്തം. ആറാം നമ്പര്‍ ജനറേറ്ററാണ് കത്തിയത്. ഇതുവഴി 60 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാവുമെന്നാണ് കരുതുന്നത്. എന്നാല്‍ ലോഡ് ഷെഡിങ് വേണ്ടിവരില്ലെന്നാണ് സൂചന.

വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. തീ പടരുന്നതു ശ്രദ്ധയില്‍പെട്ട ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു തീ അണച്ചു. ഒരു വര്‍ഷം മുന്‍പും ആറാമത്തെ ജനറേറ്ററിനു തീപിടിച്ചിരുന്നു. ശബരിഗിരി ജലവൈദ്യുത പദ്ധതിയില്‍ ആകെ ആറ് ജനറേറ്ററാണുള്ളത്. ഇതില്‍ നാലാമത്തെ ജനറേറ്റര്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രവര്‍ത്തനരഹിതമാണ്. ഇതുവഴി 55 മെഗാവാട്ടിന്റെ ഉല്‍പാദനക്കുറവാണ് ഉണ്ടായത്. 

കാലപ്പഴക്കം മൂലമാണു പ്രശ്‌നമുണ്ടായതെന്ന് കെഎസ്ഇബി അറിയിച്ചു. ഒരു മാസം അറ്റകുറ്റപ്പണിക്കു വേണ്ടിവരുമെന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പറയുന്നത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി