കേരളം

കെ വി തോമസ് വഴിയാധാരമാകില്ല; വിലക്കിയത് ആര്‍എസ്എസ് മനസ്സുള്ളവര്‍: എംവി ജയരാജന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയാലും കെ വി തോമസ് വഴിയാധാരമാകില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. സെമിനാര്‍ വിലക്ക് കോണ്‍ഗ്രസിന്റെ തിരുമണ്ടന്‍ തീരുമാനമാണ്. സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കുന്നവര്‍ ആര്‍എസ്എസ് മനസ്സുള്ളവരാണെന്നും ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു. 

കോണ്‍ഗ്രസ് ജനാധിപത്യം ഇല്ലാത്ത പാര്‍ട്ടിയാണ്. അത് നോമിനേറ്റഡ് പാര്‍ട്ടിയാണ്. ഇപ്പോള്‍ അതിന്റെ അഖിലേന്ത്യാ നേതൃത്വം വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നു പറയുന്നതുപോലെയാണ്. സിപിഎം കെ വി തോമസിനെ ക്ഷണിച്ചത് കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച് സെമിനാറില്‍ പ്രഭാഷണം നടത്താനാണ്. 

ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ ശബ്ദം സിപിഎം സംഘടിപ്പിക്കുന്ന സെമിനാര്‍ വേദിയില്‍ പറയാനുള്ള അവസരമാണ്. സെമിനാറില്‍ വിലക്കിയത് തിരുമണ്ടന്‍ തീരുമാനമാണ്. ഗാന്ധിയന്‍, നെഹ്‌റുവിയന്‍ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസിന്റെ നേതാക്കന്മാരും പ്രവര്‍ത്തകരും കെ വി തോമസ് സെമിനാറില്‍ വരുന്നത് ആഗ്രഹിക്കുന്നുണ്ട്. 

രണ്ടു മുഖ്യമന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടിയാണിത്. കോണ്‍ഗ്രസിനകത്ത് ശരിയായ നിലപാട് സ്വീകരിക്കുന്ന നേതാവാണ് കെവി തോമസ്. സെമിനാറിലേക്കാണ് കെ വി തോമസിനെ ക്ഷണിച്ചത്. മറ്റു കാര്യങ്ങള്‍ അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നും എംവി ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ വിലക്ക് ലംഘിച്ചു എന്നതുകൊണ്ട കെ വി തോമസ് ഒരു കാരണവശാലും വഴിയാധാരമാകില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. 
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി