കേരളം

കാടിറങ്ങിയെത്തി; കുശാലായി ഭക്ഷണം കിട്ടുന്നു; ഇപ്പോൾ നാട്ടുകാരുടെ പ്രിയങ്കരൻ; കൗതുകമായി മ്ലാവ് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: കാടിറങ്ങി നാട്ടിലെത്തിയ മ്ലാവ് കൗതുകമാകുന്നു. ചാലക്കുടി പുളിയിലപ്പാറയിലാണ് രണ്ട് വയസ് പ്രായമുള്ള മ്ലാവ് വിരുന്നെത്തിയത്. ഒരു മാസം മുമ്പാണ് മ്ലാവ് ആദ്യമായി ഇവിടെയെത്തുന്നത്. ഇവിടത്തെ ചായകടകളില്‍ നിന്നു ഭക്ഷണം ലഭിച്ചു തുടങ്ങിയതോടെ മ്ലാവ് ഇവിടെ കൂടി. പഴംപൊരി, ഉഴുന്നുവട, ഉണ്ടന്‍പൊരിയൊക്കെയാണ് പ്രിയം. 

അവശനായി കണ്ട മ്ലാവിന് നാട്ടുകാര്‍ കുറച്ച് ഭക്ഷണം നൽകിയതോടെ മ്ലാവ് എല്ലാ ദിവസവും ഭക്ഷണ സമയത്ത് എത്തി തുടങ്ങി. ഭക്ഷണം സുലഭമായി ലഭിച്ചു തുടങ്ങിയതോടെ മ്ലാവ് കാട്ടിലേക്ക് മടങ്ങാതെ നാട്ടിൽ തന്നെ താമസവുമാക്കി. ഇവിടെയെത്തുന്ന സഞ്ചാരികളും മ്ലാവിന് ഭക്ഷണം വാങ്ങികൊടുക്കുന്ന പതിവുണ്ട്. 

എളുപ്പത്തില്‍ ഇണങ്ങുന്ന മ്ലാവിന് മത്സരിച്ചാണ് ഇവിടെയെത്തുന്നവര്‍ ഇപ്പോൾ ഭക്ഷണം നൽകുന്നത്. ഒരു വര്‍ഷം മുമ്പ് മറ്റൊരു മ്ലാവും ഇവിടെയെത്തിയിരുന്നു. അത് പിന്നീട് കാടുകയറി പോയതിന് ശേഷമാണ് പുതിയത് വിരുന്നെത്തിയിരിക്കുന്നത്. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം