കേരളം

കെ വി തോമസ് എന്തു പറയും?; സിപിഎം സെമിനാര്‍ ഇന്ന്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കെ വി തോമസ് പങ്കെടുക്കുന്ന സിപിഎം സെമിനാര്‍ ഇന്ന് നടക്കും. കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ എന്ന വിഷയത്തിലാണ് സെമിനാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും സെമിനാറില്‍ സംബന്ധിക്കും. 

വൈകീട്ട് അഞ്ചുമണിക്കാണ് സെമിനാര്‍. സിപിഎം പരിപാടിയില്‍ പങ്കെടുത്താന്‍ നടപടി ഉണ്ടാകുമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് കെ വി തോമസ് സെമിനാറിന് എത്തിയിരിക്കുന്നത്. സിപിഎം വേദിയില്‍ കെ വി തോമസ് എന്താകും പറയുക എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. 

സെമിനാറില്‍ പങ്കെടുക്കാനായി കണ്ണൂരില്‍ എത്തിയ കെവി തോമസിന് വന്‍ സ്വീകരണമാണ് ഒരുക്കിയത്. സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജനും പാര്‍ട്ടി പ്രവര്‍ത്തകരും കെ വി തോമസിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തി. എം വി ജയരാജന്‍ ചുവന്ന ഷാള്‍ അണിയിച്ച് കെ വി തോമസിനെ സ്വീകരിച്ചു. 

ഹര്‍ഷാരവത്തോടെയാണ് എം വി ജയരാജനൊപ്പം വിമാനത്താവളത്തിന് പുറത്തെത്തിയ കെ വി തോമസിനെ സി പി എം പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. പിണറായി വിജയൻ കേരളം കണ്ട നല്ല മുഖ്യമന്ത്രിമാരിലൊരാലാണെന്നും പല കാര്യങ്ങള്‍ക്കായി ഇടയ്ക്കിടെ പിണറായിയുമായി ബന്ധപ്പെടാറുണ്ടെന്നും കെ വി തോമസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍