കേരളം

ബസ് കുഴിയിൽ ഇറങ്ങി; സ്ഥലപ്പേര് എഴുതിയ ബോർഡ് ഇളകി തലയിൽ വീണു; കെഎസ്ആർടിസി യാത്രക്കാരിക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: യാത്രയ്ക്കിടയിൽ കെഎസ്ആർടിസി ബസിന്റെ ബോർഡ് ഇളകി തലയിൽ വീണ് യാത്രക്കാരിക്കു പരിക്ക്. പൊങ്ങ തെക്കേ മറ്റം ശോശാമ്മ വർഗീസിന് (58) ആണ് പരിക്കേറ്റത്. ബസ് ജീവനക്കാർ തന്നെ ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 

വെള്ളിയാഴ്ച വൈകീട്ടാണ്ട് അപകടമുണ്ടായത്. കൈതവന ഭാഗത്തെ കുഴിയിൽ ബസ് ഇറങ്ങിയപ്പോഴാണ് സ്ഥലപ്പേരുകൾ എഴുതിയ ബോർഡ് ഇളകി ശോശാമ്മയുടെ തലയിൽ വീണത്. ബോർഡ് വച്ച പെട്ടിയുടെ കുറ്റി ഇളകിയതാണ് കാരണം. 

ആശുപത്രിയിൽ ശോശാമ്മയ്ക്കൊപ്പം കണ്ടക്ടർ മഞ്ജുള ഉണ്ടായിരുന്നു. അതിനിടെ ഡ്രൈവർ തങ്കച്ചൻ മറ്റു യാത്രക്കാരെ സ്റ്റാൻഡിൽ എത്തിച്ചു. പിന്നീട് കണ്ടക്ടർ വിവരം അറി‍യിച്ചത് അനുസരിച്ച് വീട്ടുകാർ അയച്ച ഓട്ടോറിക്ഷയിലാണ് ശോശാമ്മ മടങ്ങിയത്.

അതിനിടെ കാലപ്പഴക്കമുള്ള ബസുകളൊന്നും സർവീസ് നടത്തുന്നില്ലെന്ന് ആലപ്പുഴ കെഎസ്ആർടിസി ഡിപ്പോ അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം യാത്രക്കാരിയുടെ തലയിൽ ബോർഡ് ഇളകി വീണത് യാദൃച്ഛികമായി സംഭവിച്ചതാണ്. 

17 വർ‌ഷമാണ് ബസുകൾക്ക് സർക്കാർ നിശ്ചയിച്ചിരിക്കുന്ന കാലാവധി. ഇത്രയും വർഷം പഴക്കമുള്ള ബസുകൾ ഇവിടെയില്ല. ദിവസവും സർവീസിന് മുൻപ് ബസുകൾ പരിശോധിക്കാറുണ്ടെന്നും യഥാസമയം അറ്റകുറ്റപ്പണി നടത്താറുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ