കേരളം

ക്ഷേമ പെന്‍ഷനുകള്‍ വിതരണം തുടങ്ങി; രണ്ടു മാസത്തെ തുക ഒരുമിച്ച്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ വിതരണം തുടങ്ങി. കഴിഞ്ഞ മാസത്തെയും ഈ മാസത്തെയും തുക ഒരുമിച്ചാണ് വിതരണം. 

വിഷുവും ഈസ്റ്ററും കണക്കിലെടുത്താണ് പെന്‍ഷന്‍ തുക ഒരുമിച്ച് വിതരണം ചെയ്യുന്നത്. കഴിഞ്ഞമാസം ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തിരുന്നില്ല.
ഈ മാസത്തെ പെന്‍ഷന്‍ 25 നാണ് വിതരണം ചെയ്തു തുടങ്ങേണ്ടത്.

പെന്‍ഷന്‍ വിതരണത്തിനായി 1746. 44 കോടി രൂപ ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്. 1537.88 കോടി രൂപ സാമൂഹ്യസുരക്ഷാ പെന്‍ഷനും 208.56 കോടി രൂപ ക്ഷേമ പെന്‍ഷനുമാണ്.

50,32,737 പേര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന് അര്‍ഹരാണ്. 25.97 ലക്ഷം പേര്‍ക്ക് അവരവരുടെ ബാങ്ക് അക്കൗണ്ടില്‍ പണമെത്തും. ബാക്കിയുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടെത്തിക്കും. ഈ മാസം പതിനാലിനകം പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. 
 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി