കേരളം

ചക്രവാതച്ചുഴി, ഇന്നും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്; യെല്ലോ അലര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.  ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. മഴ സാധ്യത തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

പത്തനംതിട്ട, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. 

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതചുഴിയാണ് കേരളത്തിലെ മഴയ്ക്ക് കാരണം. ചക്രവാതച്ചുഴി കേരളാ തീരത്ത് നിന്ന് അകലുന്നതിനാല്‍ നാളെയോടെ  മഴ ദുര്‍ബലമാകുമെന്നാണ് വിലയിരുത്തല്‍.
 

ഈ വാർത്ത വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ ആറ് വരെ; ജൂണ്‍ ആദ്യവാരം സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍

പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കോണ്‍ഗ്രസ്; സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

ലിവ് ഇന്‍ ബന്ധം ഇറക്കുമതി ആശയം, ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കം: ഹൈക്കോടതി

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ വ്യവസ്ഥയില്‍ മാറ്റം; സേവിങ്‌സ് നിക്ഷേപം 16ലക്ഷം വേണം