കേരളം

ഇടിമിന്നലില്‍ വീടു തകര്‍ന്നു, മരം വീണ് സ്ത്രീ മരിച്ചു;  ഇടുക്കിയില്‍ കനത്ത മഴ

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: ഇടുക്കിയില്‍ കനത്ത കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. അടിമാലിക്ക് സമീപം കല്ലാറില്‍ മരം ഒടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളിയായ സത്രീ മരിച്ചു. മധ്യപ്രദേശ് സ്വദേശി അരവിന്ദിന്റെ ഭാര്യ ഗീതയാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വടക്കന്‍ എസ്റ്റേറ്റില്‍ ഇവര്‍ താമസിക്കുന്ന സ്ഥലത്തേക്ക് പോകുമ്പോഴാണ് മരം ഒടിഞ്ഞു വീണത്. ഗുരുതരമായി പരിക്കേറ്റ ഗീത സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

മരിയാപുരത്ത് ഇടിമിന്നലില്‍ വീട് ഭാഗികമായി തകര്‍ന്നു. കുഴികണ്ടത്തില്‍ സുരേന്ദ്രന്റെ  വീടിനാണ് ഇടിമിന്നലേറ്റത്. വീടിന്റെ വയറിംഗ് കത്തിനശിച്ചു. വീടിനുള്ളില്‍ ഇരുന്ന അലമാരയുടെ കതകുകളും വീടിന്റെ ജനലിന്റെ ചില്ലുകളും പൊട്ടിത്തെറിച്ചു. ആളപായമില്ല.

ഇന്നു മുതല്‍ 21-ാം തീയതി വരെ കേരളത്തില്‍ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി.വരും മണിക്കൂറില്‍, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍