കേരളം

'ഉപയോഗിച്ചാല്‍ ക്ഷീണം അനുഭവപ്പെടില്ല'; സിന്തറ്റിക് ലഹരി മരുന്നുമായി സ്വകാര്യ ബസ് ജീവനക്കാര്‍, അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍: കൊടുങ്ങല്ലൂരില്‍ സിന്തറ്റിക് ലഹരി മരുന്നുമായി സ്വകാര്യ ബസ് ഡ്രൈവറും കണ്ടക്ടറും പിടിയിലായി. കൊടുങ്ങല്ലൂര്‍-എറണാകുളം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന രോഹിണി കണ്ണന്‍ എന്ന ബസ്സിലെ ഡ്രൈവര്‍ മേത്തല സ്വദേശി ശ്രീരാജ്, കണ്ടക്ടര്‍  ജിതിന്‍ എന്നിവരാണ് പിടിയിലായത്.

കൊടുങ്ങല്ലൂര്‍  ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘവും തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് പ്രതികളെ  പിടികൂടിയത്. കൊടുങ്ങല്ലൂര്‍ മേഖലയില്‍ സര്‍വ്വീസ് നടത്തുന്ന ചില സ്വകാര്യ ബസ്സുകളിലെ ജീവനക്കാര്‍ എംഡിഎംഎ ഉപയോഗിക്കുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. 

ഇതുമായി ബന്ധപ്പെട്ട് പൊലീസ്  കഴിഞ്ഞ ഒരാഴ്ചയായി  ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തി വരികയായിരുന്നു. എംഡിഎംഎ ഉപയോഗിച്ചാല്‍  ക്ഷീണം അനുഭവപ്പെടില്ല എന്ന തോന്നല്‍ മൂലമാണ് ജീവനക്കാര്‍ ഇത് ഉപയോഗിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഇത്തരത്തില്‍ മയക്കുമരുന്ന് ഉപയോഗിച്ചു സര്‍വിസ് നടത്തുന്ന ബസുകളിലെ ജീവനക്കാരെ കണ്ടെത്താന്‍ രഹസ്യ നിരീക്ഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍