കേരളം

വെള്ളിയാഴ്ച ഉച്ച വരെ കനത്തമഴയ്ക്ക് സാധ്യത; കണ്ണൂര്‍ ജില്ലയിലും നാളെ അവധി 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പാലക്കാട്, തൃശൂര്‍, പത്തനംതിട്ട, വയനാട് എന്നിവയാണ് നാളെ അവധി പ്രഖ്യാപിച്ച മറ്റു ജില്ലകള്‍.

ഇന്ന് ഉച്ച  മുതല്‍ ഇരിട്ടി തലശ്ശേരി താലൂക്കുകളില്‍ നല്ല മഴ തുടരുന്ന സാഹചര്യത്തിലും ഇന്ന് രാത്രിയും നാളെ ഉച്ച വരെയും ജില്ല മുഴുവന്‍  കനത്ത മഴ പ്രതീക്ഷിക്കുന്ന സാഹചര്യത്തിലുമാണ് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചതെന്ന് കലക്ടറുടെ കുറിപ്പില്‍ പറയുന്നു.മുന്‍കൂട്ടി നിശ്ചയിച്ച യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് അവധി  ബാധകമല്ല.ഇന്ന് രാത്രി മലയോര മേഖലയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതിതീവ്രമഴ കണക്കിലെടുത്താണ് ജില്ലകളില്‍ നാളെ അവധി പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച വയനാട് ഒഴികെയുള്ള ജില്ലകളില്‍ അതീവജാഗ്രതയുടെ ഭാഗമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു