കേരളം

'പൊന്നു കലക്ടര്‍ സാറേ അവധിയൊന്നു നല്‍കണേ മടി കൂടാതെ...'; അവധിക്കായി മുറവിളി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്നലെ രാത്രി മുതല്‍ കനത്ത മഴ തുടരുകയാണ്. ഇതേത്തുടര്‍ന്ന് ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങള്‍ക്കും അവധി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കലക്ടറുടെ ഫെയ്‌സ്ബുക്ക് പേജില്‍ അഭ്യര്‍ത്ഥനകളും പരിദേവനങ്ങളും നിറയുകയാണ്. 

ഇവരുടെ red orange അലെര്‍ട്ടുകള്‍ ഒന്നും മഴക്ക് അറിയില്ല.. red alert പിന്‍വലിച്ചപ്പോള്‍ തുടങ്ങിയ മഴ ഇതുവരെ തോര്‍ന്നിട്ടില്ലെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു. രാത്രി മുതല്‍ കനത്തമഴയാണ്. മോശം കാലാവസ്ഥയില്‍ കുട്ടികളെ എങ്ങനെ സ്‌കൂളില്‍ വിടും. ഇന്ന് അവധി നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് ഒരു രക്ഷിതാവ് അഭ്യര്‍ത്ഥിക്കുന്നു. 

കളക്ടര്‍ സാറേ പൊന്നു കളക്ടര്‍ സാറേ അവധിയൊന്നു നല്‍കണേ മടി കൂടാതെ
സീരിയസാണെ കാര്യം സീരിയസാണെ.. എന്നാണ് മറ്റൊരാളുടെ അഭ്യര്‍ത്ഥന. 
പഴയ സാര്‍ ആയിരുന്നെങ്കില്‍ അവധി തന്നേനെ... നല്ല മഴയാണ് എന്നാണ് മറ്റൊരു കമന്റ്. 

എറണാകുളം ജില്ലയിൽ കോതമംഗലം മൂവാറ്റുപുഴ താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍