കേരളം

ചെരുപ്പ് ഒലിച്ചു പോയി, കണ്ണ് നിറഞ്ഞ് ഒന്നാം ക്ലാസുകാരന്‍; പുതിയത് വാങ്ങി നല്‍കി വി ഡി സതീശന്‍ 

സമകാലിക മലയാളം ഡെസ്ക്

പറവൂര്‍: ''കരയണ്ട, നമുക്ക് പരിഹാരം ഉണ്ടാക്കാം...'' പുത്തന്‍വേലിക്കര എളന്തിക്കര സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ ചെരുപ്പ് നഷ്ടപ്പെട്ട സങ്കടത്തില്‍ കരഞ്ഞിരുന്ന കൊച്ചുമിടുക്കനെ ആശ്വസിപ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അമ്മയുടെ ഒക്കത്ത് വാശി പിടിച്ചിരുന്ന ജയപ്രസാദിനെ കൂട്ടിക്കൊണ്ട് പോയി പുത്തന്‍ ചെരുപ്പും പ്രതിപക്ഷ നേതാവ് വാങ്ങി നല്‍കി..

എളന്തിക്കര എല്‍പി സ്‌കൂളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എത്തിയ എംഎല്‍എ കുശലം ചോദിച്ചപ്പോഴാണ് ചെരുപ്പ് ഒലിച്ചുപോയ സങ്കടം ജയപ്രസാദ് പറയുന്നത്. ഇതേ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ജയപ്രസാദ്. പരിഹാരം ഉണ്ടാക്കാം എന്ന് എംഎല്‍എ പറഞ്ഞപ്പോള്‍ തനിക്ക് ബെല്‍റ്റ് ഉള്ള ചെരിപ്പ് വേണം എന്നായി ജയപ്രസാദ്. 

അതിനെന്താ, ബെല്‍റ്റുള്ളത് തന്നെ വാങ്ങാം എന്ന് പറഞ്ഞ് വി ഡി സതീശന്‍ ജയപ്രസാദിനേയും കൊണ്ട് ചെരുപ്പുകട അന്വേഷിച്ചിറങ്ങി. കടയിലെത്തി ജയപ്രസാദിന് ഇഷ്ടപ്പെട്ട ചെരുപ്പ് തന്നെ വാങ്ങി. ഇതോടെ മുഖത്ത് ചിരിയും വിടര്‍ന്നു. ചായയും വാങ്ങി കൊടുത്താണ് ക്യാംപിലേക്ക് ജയപ്രസാദിനെ തിരികെ കൊണ്ടാക്കിയത്. 

ജീവിത ദൂരിതങ്ങളില്‍ പ്രയാസപ്പെടുമ്പോഴാണ് മഴയും ജയപ്രസാദിന്റെ കുടുംബത്തെ പ്രതിസന്ധിയിലാക്കി എത്തിയത്. പ്രമേഹം മൂലം ജയപ്രസാദിന്റെ അച്ഛന്‍ മഹേഷിന്റെ ഇരുകാലുകളും മുറിച്ച് കളഞ്ഞിരുന്നു. ഭാഗ്യക്കുറി വിറ്റാണ് ഇവര്‍ കഴിയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത