കേരളം

മൂക്കിന്റെ എല്ലിന് പൊട്ടല്‍; ശസ്ത്രക്രിയക്ക് പിന്നാലെ യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബം

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടെന്ന പേരിൽ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ നഴ്‌സിംഗ് അധ്യാപിക മരിച്ച സംഭവത്തിൽ ചികിത്സാ പിഴവെന്ന പരാതിയുമായി കുടുംബം. എസ് പി ഫോർട്ട് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയാണ് യുവതിയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. 

വിഴിഞ്ഞം സ്വദേശി വി ആർ രാഖി ശനിയാഴ്ചയാണ് മരിച്ചത്. ജൂലൈ 19നാണ് രാഖിക്ക് അപകടത്തിൽ പരിക്കേറ്റത്. തിരുവല്ലത്ത് വെച്ചായിരുന്നു അപകടം. കാലിലെയും മൂക്കിലെയും ചെറിയൊരു പരിക്ക് ഒഴിച്ചാൽ മറ്റ് പരിക്കുകൾ ഉണ്ടായിരുന്നില്ല.  എസ്പി ഫോർട്ട് ആശുപത്രിയിൽ മൂന്ന് ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞു. 

മൂക്കിലെ എല്ലിന് ചെറിയൊരു പൊട്ടലുണ്ടെന്നും അരമണിക്കൂർ മാത്രമുള്ള ശസ്ത്രക്രിയ കൊണ്ട് പ്രശ്‌നം പരിഹരിക്കാമെന്നുമാണ് ഡോക്ടർമാർ പറഞ്ഞത്. അന്നു തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് എസ് പി ഫോർട്ട് ആശുപത്രി മാനേജ്‌മെൻറ് തന്നെ മാറ്റി. എന്നാൽ പിന്നാലെ പത്തു ദിവസത്തിലധികം വെൻറിലേറ്ററിലായിരുന്നു. 

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സൂപ്പർ സ്‌പെഷ്യാലിറ്റിയിലേക്കും മാറ്റിയിരുന്നു. തുടർന്നാണ് ശനിയാഴ്ച രാവിലെയോടെയാണ് രാഖി മരിച്ചത്. അമിത രക്തസ്രാവമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ ആരോഗ്യമന്ത്രി, ഡിജിപി ഉൾപ്പെടെയുള്ളവർക്ക് കുടുംബം പരാതി നൽകി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി