കേരളം

മുക്കുപണ്ടം വെച്ച് നാലര ലക്ഷം തട്ടി; യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: 26 പവന്‍ മുക്കുപണ്ടം വെച്ച് നാലര ലക്ഷം തട്ടിയ യുവാവിനെ വയനാട്ടില്‍നിന്ന് പിടികൂടി. മൂന്ന് വര്‍ഷം മുമ്പ് ചാവക്കാട് എസ്ബിഐ ശാഖയിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ചാവക്കാട് കടപ്പുറം മട്ടുമേല്‍ കായക്കോല്‍ വീട്ടില്‍ മുജീബ് റഹ്മാന്‍ (36) ആണ് ആറുവാളിനടുത്ത പുഴക്കല്‍ പീടികയില്‍ നിന്ന് പിടികൂടിയത്. ബാങ്കില്‍ വെച്ച പണയ വസ്തു തിരികെയെടുക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്ത് വന്നത്.

ഇയാള്‍ ആറുവാളിനടുത്ത് ഭാര്യയുമൊത്ത് താമസിക്കുന്നുണ്ടെന്ന് ഗുരുവായൂര്‍ അസി. കമ്മീഷണര്‍ കെ.ജി സുരേഷിന് വിവരം ലഭിച്ചു. പ്രതി ആറു വാള്‍ കേന്ദ്രീകരിച്ച് മരം മുറി ഉള്‍പ്പെടെ ജോലികള്‍ ചെയ്ത് വരികയായിരുന്നു

ഇയാളെ പിടികൂടിയത് സംഘത്തില്‍ ചാവക്കാട് പൊലിസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ കെ. വേണുഗോപാല്‍, സബ് ഇന്‍സ്‌പെക്ടറായ കെ.വി. വിജിത്ത്, ഉദ്യോഗസ്ഥരായ പി. കണ്ണന്‍, പ്രഭാത്, രജനി ഷ്പ്രശോഭ എന്നിവരും ഉണ്ടായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി