കേരളം

വാളയാര്‍ ഡാം ഇന്ന് തുറക്കും; മലമ്പുഴയില്‍ നിന്നുള്ള നീരൊഴുക്ക് കുറച്ചു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട് : ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പാലക്കാട് വാളയാര്‍ ഡാമിന്റെ ഷട്ടര്‍ ഇന്ന് തുറക്കും. ഡാം തുറക്കുന്നതിനാല്‍ കല്‍പ്പാത്തി പുഴയിലേക്ക് കൂടുതല്‍ വെള്ളമെത്തും. പുഴയോരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. 

അതേസമയം മലമ്പുഴ ഡാമില്‍ നിന്നുള്ള നീരൊഴുക്ക് കുറച്ചു. ഡാമിന്റെ നാലു ഷട്ടറുകള്‍ 30 സെന്റിമീറ്ററാക്കി താഴ്ത്തി. ഡാമിലെ ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. ഡാമിലെ ജലനിരപ്പ് 112. 65 മീറ്റര്‍  ആയി കുറഞ്ഞു. 

ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകളും 80 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരുന്നു. മലമ്പുഴ ഡാമില്‍ നിന്നുള്ള വെള്ളമെത്തുന്നത് കല്‍പാത്തി പുഴയിലേക്കാണ്. കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്നു ഷട്ടറുകളും തുറന്നിരിക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്