കേരളം

കടം കയറി ആദ്യത്തെ ഹോട്ടൽ അടച്ചുപൂട്ടി, ജപ്തി നടപടികൾക്കിടെ 80 ലക്ഷത്തിന്റെ ഭാ​ഗ്യം തേടിയെത്തി

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി; കടബാധ്യതയെ തുടർന്ന് നട്ടം തിരിയുന്നതിനിടെ അനൂപിനെ തേടി ആ ഭാ​ഗ്യം എത്തി. കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ. ഇന്നലെ നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് തൊടുപുഴ  വെട്ടിമറ്റം തടിയിൽ വീട്ടിൽ അനൂപിനെ തേടിയെത്തിയത്. 

വെങ്ങല്ലൂർ കോലാനി ബൈപാസിലുള്ള ‘എടി ഫുഡ്കോർട്ട് ആൻഡ് അച്ചായൻസ് തട്ടുകട’യുടെ ഉടമയാണ്. സാമ്പത്തിക ബാധ്യത മൂലം ആദ്യത്തെ ഹോട്ടൽ അടച്ചുപൂട്ടിയിരുന്നു. രണ്ടാഴ്ച മുൻപാണു പുതിയതു തുടങ്ങിയത്. വീട് നിർമാണത്തിലെ കടബാധ്യത മൂലം ജപ്തി നടപടികൾ നേരിടുന്ന സമയത്താണു ഭാ​ഗ്യ സമ്മാനം അനൂപിനെ തേടിയെത്തിയത്. അനു ആണ് അനൂപിന്റെ ഭാര്യ. അനയയാണ് മകൾ.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി