കേരളം

'ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല, പിന്നല്ലേ ഈഡന്'; മറുപടിയുമായി കെഎസ്‌യു, മഹാരാജാസ് കോളജില്‍ 'ബാനര്‍ യുദ്ധം'

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: എറണാകുളം മഹാരാജാസ് ക്യാമ്പസില്‍ എസ്എഫ്‌ഐ-കെഎസ്‌യു ബാനര്‍ പോര്. എസ്എഫ്‌ഐയെ നിരോധിക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ട ഹൈബി ഈഡനെ പരിഹസിച്ചുകൊണ്ട് എസ്എഫ്‌ഐയാണ് ആദ്യം ബാനര്‍ കെട്ടിയത്. ഇതിന് മറുപടിയുമായി കെഎസ്‌യുവും കളത്തിലെത്തിയതോടെ രംഗം കൊഴുത്തു. 

'ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല, പിന്നല്ലേ ഈഡന് എന്നായിരുന്നു എസ്എഫ്‌ഐയുടെ ആദ്യ ബാനര്‍. ഇതിന് മറുപടിയുമായി  കെഎസ്‌യു 'ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും' എന്ന് ബാനര്‍ കെട്ടി. 

ഇതിന് മുകളില്‍, 'അതേ, ജനഹൃദയങ്ങളിലുണ്ട് അടിയന്തരവാസ്ഥയുടെ നെറികേടുകളിലൂടെ' എന്ന് എസ്എഫ്‌ഐ അടുത്ത ബാനര്‍ കെട്ടി. 'വര്‍ഗീയതയും കമ്മ്യൂണിസവും ഒരുമിച്ച് ശ്രമിച്ചിട്ടും ഇന്ത്യ പറഞ്ഞത് ഇന്ത്യ ഇസ് ഇന്ദിര, ഇന്ദിര ഈസ് ഇന്ത്യ' എന്ന് കെഎസ്‌യു മറുപടി ബാനര്‍ കെട്ടി. സാമൂഹ്യ മാധ്യമങ്ങളില്‍ ഈ ബാനര്‍ യുദ്ധം വലിയ ചര്‍ച്ചയായിരിക്കുകയാണ്. 

തിരുവനന്തപുരം ലോ കോളജില്‍ കെഎസ്‌യു പ്രവര്‍ത്തകയെ മര്‍ദിച്ചത് ചൂണ്ടിക്കാട്ടിയാണ് ഹൈബി ഈഡന്‍ പാര്‍ലമെന്റില്‍ എസ്എഫ്‌ഐയെ നിരോധിക്കണം എന്നാവശ്യപ്പെട്ടത്. ക്രമസമാധാനം സംബന്ധിച്ച വിഷയം സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നായിരുന്നു കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവിന്റെ മറുപടി.  ഹൈബിയുടെ ആവശ്യം കേരള ചീഫ് സെക്രട്ടറിക്ക് കൈമാറി. ചീഫ് സെക്രട്ടറിയോടും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയോടും വിഷയം പരിശോധിച്ച് നടപടി എടുക്കാന്‍ നിര്‍ദേശിച്ചതായും നിയമമന്ത്രി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം